വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ശ​ല​ഭോ​ദ്യാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും; ശ​ല​ഭോ​ദ്യാ​ന നി​ർ​മ്മാ​ണ​ത്തി​ന് ആ​ശ്ര​യം കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ തു​ട​ക്കം​കു​റി​ച്ചു

കൊ​ല്ല​ങ്കോ​ട്: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന 2018 അ​ന്താ​രാ​ഷ്ട്ര ശ​ല​ഭ​വ​ർ​ഷ​മാ​യി ആ​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശ​ല​ഭോ​ദ്യാ​ന​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ര​മാ​വ​ധി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ത​ണ​ൽ ന​ടു​ന്ന​വ​രു​ടെ നാ​ലാം വാ​ർ​ഷി​ക​യോ​ഗം തീ​രു​മാ​നി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് അ​നു​കൂ​ല​മാ​യ ക​രി​ന്പ​ന​യു​ടെ പ്ര​ച​ര​ണം തു​ട​രു​ന്ന​തോ​ടൊ​പ്പം വി​വി​ധ​ത​രം ആ​ലു​ക​ളും പ്ര​ച​രി​പ്പി​ക്കാ​ൻ യോ​ഗം ധാ​ര​ണ​യാ​യി. ഭാ​ര​ത​പ്പു​ഴ സം​ര​ക്ഷ​ണം പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കാ​ൻ ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ൻ​റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ല​ഭോ​ദ്യാ​ന നി​ർ​മ്മാ​ണ​ത്തി​ന് ആ​ശ്ര​യം കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ തു​ട​ക്കം​കു​റി​ച്ചു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത പു​തു​ത​ല​മു​റ​ക്കാ​രി അ​ലോ​ഷ്യ​സും കൂ​ട്ട​രും ശ​ല​ഭ​ങ്ങ​ളു​ടെ മാ​തൃ​സ​സ്യ​ങ്ങ​ളി​ൽ​പ്പെ​ട്ട ഇ​ല​മു​ള​ച്ചി, ഗ​രു​ഡ​ക്കൊ​ട്ടി, പൊ​ന്ന​ര​ളി, തേന്മാ​വ് തു​ട​ങ്ങി​യ​വ​യും വി​വി​ധ നാ​ട​ൻ പൂ​ച്ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് ഉൗ​ട്ട​റ പ​രി​സ​ര​ത്ത് ക​രി​ന്പ​ന വി​ത്തു​ക​ൾ പാ​കി ആ​ലും ന​ട്ടു​പി​ടി​പ്പി​ച്ചു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​ഗു​രു​വാ​യൂ​ര​പ്പ​ൻ, പി.​അ​ര​വി​ന്ദാ​ഷ​ൻ, ബോ​ബ​ൻ മാ​ട്ടു​മ​ന്ത, പ്ര​ഫ. കെ.​പ്ര​തീ​ഷ്, ശ്യാം​കു​മാ​ർ തേ​ങ്കു​റി​ശി, പ്ര​ഫു​ല്ല​ദാ​സ് രാ​ജ​ൻ, കെ.​എ.​അ​ജേ​ഷ്, വി.​ചി​ത്ര, റീ​ത്ത അ​ര​വി​ന്ദ്, നീ​ന​ഭ​ര​ത്, എ.​ജി.​ശ​ശി​ക​ുമാ​ർ, മോ​ഹ​ൻ​ദാ​സ് മ​ന്പ​റം, വി.​ആ​ർ.​പ്രി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ച​ത്.

Related posts