ഷാ​നി​മോ​ൾ​ക്കെ​തി​രെ​യു​ള്ള‌ കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടുെന്ന്  യു​ഡി​എ​ഫ്

തു​റ​വൂ​ർ: അ​രൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​നെ​തി​രെ​യു​ള്ള കേ​സ് നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും നേ​രി​ടു​മെ​ന്ന് യു​ഡി​എ​ഫ് നേ​തൃ​ത്വം. എ​ൽ​ഡി​എ​ഫ് പ​രാ​ജ​യം ഭ​യ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ ഷാ​നി​മോ​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വെ​ല്ലു​വി​ളി​ച്ചു. ജ​യി​ലി​ൽ കി​ട​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ത​യ്യാ​റാ​ണെ​ന്ന് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ഒ​ന്ന​ര വ​ർ​ഷം മു​ന്പ് ടെ​ന്‍റ​ർ കൊ​ടു​ത്ത റോ​ഡി​ന്‍റെ പ​ണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ചെ​യ്യാ​ൻ എ​ത്തി​യ​ത് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി കാ​ണി​ച്ച​താ​ണ് ഷാ​നി​മോ​ൾ ചെ​യ്ത തെ​റ്റ്. പാ​തി​രാ​ത്രി​യി​ലു​ള്ള റോ​ഡ് പ​ണി നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ അ​വ​രോ​ടൊ​പ്പം ചേ​ർ​ന്ന​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ സ​ർ​ക്കാ​രും മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ന​ഗ്ന​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ വീ​ടു വാ​ഗ്ദാ​നം, മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് വാ​ഗ്ദാ​നം, പ്ര​ള​യ ആ​നൂ​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വേ, വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ക്കു​ന്ന റോ​ഡ് ന​ന്നാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ന്നും മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്ക്, പി. ​തി​ലോ​ത്ത​മ​ൻ, മേ​ഴ്സി​ക്കു​ട്ടി അ​മ്മ, പി. ​ര​വീ​ന്ദ്ര​നാ​ഥ് തു​ട​ങ്ങി​യ​വ​ർ അ​താ​തു​വ​കു​പ്പി​നു കീ​ഴി​ൽ വ​രു​ന്ന ജീ​വ​ന​ക്കാ​രു​ടേ​യും സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടേ​യും തൊ​ഴി​ലാ​ളി​ക​ളു​ടേ​യും യോ​ഗം വി​ളി​ച്ച് ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത പ​ദ്ധ​തി​ക​ൾ പോ​ലും വാ​ദ് ദാ​നം ചെ​യ്ത് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ജി​ല്ല ക​ള​ക്ട​ർ​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി.​ടി. തോ​മ​സ് എം​എ​ൽ​എ, എം. ​ലി​ജു, ദി​ലീ​പ് ക​ണ്ണാ​ട​ൻ, ഫ​സ​ലു​ദി​ർ, കെ. ​ഉ​മേ​ഷ​ൻ തു​ട​ങ്ങി​യ​വ​ർ പ​റ​ഞ്ഞു.

Related posts