‘എ​ന്‍റെ നു​ണ​ക്കു​ഴി ചി​ല സം​വി​ധാ​യ​ക​ർ​ക്ക് ഇ​ഷ്ട​മി​ല്ല’: സി​ദ്ധി ഇ​ദ്‌​നാ​നി

ത​മി​ഴ്- തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ​നേ​ടി​യ ന​ടി​യാ​ണ് സി​ദ്ധി ഇ​ദ്‌​നാ​നി. ജ​മ്പ ല​ക്കി​ടി പ​മ്പ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​ദ്ധി അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്. ചി​ത്രം ഇ​ൻ​ഡ​സ്ട്രി ഹി​റ്റാ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​നു​ശേ​ഷം ഡിം​പി​ൾ ക്വീ​ൻ എ​ന്നാ​യി​രു​ന്നു ടോ​ളി​വു​ഡ് സി​ദ്ധി​യെ വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

തെ​ലു​ങ്കി​ൽ സി​നി​മാ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ന​ടി, ത​മി​ഴി​ൽ പാ​വൈ, വെ​ന്ത് ത​നി​ന്ത​ത് കാ​ട് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യി. ദ ​കേ​ര​ള സ്റ്റോ​റി എ​ന്ന വി​വാ​ദ​സി​നി​മ​യി​ലൂ​ടെ ഹി​ന്ദി​യി​ലും അ​ര​ങ്ങേ​റ്റം ​കു​റി​ച്ചു. ചി​ത്ര​ത്തി​ൽ ഗീ​താ​ഞ്ജ​ലി മേ​നോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​ദ്ധി അ​വ​ത​രി​പ്പി​ച്ച​ത്. അ​രു​ൺ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ‘രെ​ട്ട ത​ല’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ൽ തി​രി​ച്ചെ​ത്തു​ക​യാ​ണ് സി​ദ്ധി ഇ​പ്പോ​ൾ.

ക​വി​ളി​ലെ നു​ണ​ക്കു​ഴി ത​ന്‍റെ ക​രി​യ​റി​ൽ സൃ​ഷ്ടി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ താ​ര​സു​ന്ദ​രി. പ​ല സം​വി​ധാ​യ​ക​ർ​ക്കും ത​ന്‍റെ ക​വി​ളി​ലെ നു​ണ​ക്കു​ഴി പ്ര​ശ്‌​ന​മാ​യി തോ​ന്നാ​റു​ണ്ടെ​ന്നാ​ണ് ന​ടി പ​റ​യു​ന്ന​ത്. രെ​ട്ട ത​ല എ​ന്ന പു​തി​യ ത​മി​ഴ് സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

നു​ണ​ക്കു​ഴി​യെ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന് ‘അ​താ​ണ് സി​ദ്ധി​യി​ലെ ആ​ക​ർ​ഷ​ണം’ എ​ന്നാ​യി​രു​ന്നു സ​ഹ​താ​രം അ​രു​ൺ വി​ജ​യ്‌​യു​ടെ മ​റു​പ​ടി. പി​ന്നാ​ലെ​യാ​ണ് ന​ടി, നു​ണ​ക്കു​ഴി സൃ​ഷ്ടി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​റ​ഞ്ഞ​ത്.

‘നു​ണ​ക്കു​ഴി​യു​ടെ പേ​രി​ൽ ആ​ളു​ക​ൾ എ​ന്നെ പ്ര​ശം​സി​ക്കും. എ​ന്നാ​ൽ, നു​ണ​ക്കു​ഴി​ക​ളും വ​ലി​യ പ്ര​ശ്‌​ന​മാ​ണ്. അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ഞാ​ൻ ക​ര​യു​മ്പോ​ൾ നു​ണ​ക്കു​ഴി കാ​ണും. പ​ല സം​വി​ധാ​യ​ക​ർ​ക്കും അ​ത് ഇ​ഷ്ട​മ​ല്ല. ക​ര​യു​മ്പോ​ൾ ചി​രി​ക്കു​ന്ന​താ​യി അ​വ​ർ​ക്കു തോ​ന്നും. ക​ര​യു​മ്പോ​ൾ ചി​രി​ക്ക​രു​തെ​ന്ന് സം​വി​ധാ​യ​ക​ർ പ​റ​യും. ഞാ​ൻ ചി​രി​ക്കു​ക​യ​ല്ലെ​ന്ന് സം​വി​ധാ​യ​ക​രോ​ടു വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രും. എ​ന്‍റെ കൈ​യി​ല​ല്ലാ​ത്ത ഒ​രു കാ​ര്യം ഞാ​ൻ എ​ങ്ങ​നെ നി​യ​ന്ത്രി​ക്കും’- സി​ദ്ധി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment