വി​ല ത​ക​ർ​ന്നു: വാ‌​ഴ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

ക​ടു​ത്തു​രു​ത്തി: ഏ​ത്ത​വാ​ഴ കൃ​ഷി​ചെ​യ്ത ക​ര്‍​ഷ​ക​ര്‍ പ്ര​തി​സ​ന്ധി​യി​ല്‍. മു​മ്പൊ​രി​ക്ക​ലും ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​വി​ധം വി​ല താ​ണ​താ​ണ് ക​ര്‍​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

പ്ര​തീ​ക്ഷ​യോ​ടെ ഏ​ത്ത​വാ​ഴ കൃ​ഷി​ചെ​യ്ത ന​ല്ലൊ​രു വി​ഭാ​ഗം ക​ര്‍​ഷ​ക​രാ​ണ് വി​ല​യി​ടി​വി​നെ​ത്തു​ട​ര്‍​ന്ന് ക​ണ്ണീ​ർ​ക്ക​യ ത്തി​ലാ​യി​രി ക്കു​ന്ന​ത്. മാ​സ​ങ്ങ​ളോ​ളം മ​ണ്ണി​ല്‍ പ​ണി​യെ​ടു​ത്തു​ണ്ടാ​ക്കി​യ വാ​ഴ​ക്കു​ല​ക​ള്‍ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​ല​യു​ക​യാ​ണ് ക​ര്‍​ഷ​ക​ര്‍.

വാ​ഴ​ക്കു​ല​ക​ള്‍ കൊ​ടു​ക്കാ​നാ​വാ​തെ​വ​ന്ന​തോ​ടെ പ​ല​യി​ട​ത്തും കി​ട​ന്ന് ന​ശി​ക്കു​ക​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കൃ​ഷി​വ​കു​പ്പി​ന്‍റെ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കൃ​ഷി​ത​ന്നെ ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. ക്രി​സ്മ​സ, പു​തു​വ​ത്സ​ര​കാ​ല​ത്ത് ഏ​ത്ത​ക്കു​ല​യു​ടെ ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നേ​രേ തി​രി​ച്ചാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഈ ​വ​ര്‍​ഷ​ത്തെ അ​വ​സാ​ന പ്ര​തീ​ക്ഷ​യും ന​ശി​ച്ച നി​ല​യി​ലാ​ണ് ക​ര്‍​ഷ​ക​ര്‍. വി​ല​യി​ടി​വു​മൂ​ലം ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​ര്‍ ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണ്. കൃ​ഷി വ​കു​പ്പി​ന്‍റെ​യും ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ന്‍റെ​യും ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

10 കി​ലോ​ഗ്രാം തൂ​ക്കം വ​രു​ന്ന വാ​ഴ​ക്കു​ല​യ്ക്ക് പ​ര​മാ​വ​ധി 250 രൂ​പ​യാ​ണ് ക​ര്‍​ഷ​ക​നു ല​ഭി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​ര്‍ മൂ​പ്പെ​ത്തി​യ വാ​ഴ​ക്ക​ലു​ക​ള്‍ വെ​ട്ടി വി​എ​ഫ്പി​സി​യു​ടെ മു​ന്നി​ലെ​ത്തി​ച്ചി​ട്ട് പ​ണ​ത്തി​നാ​യി നെ​ല്‍​ക്ക​ര്‍​ഷ​ക​രെ​പോ​ലെ കാ​ത്തി​രി​ക്കു​ക​യാ ണ്.

Related posts

Leave a Comment