ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ ശ്രീ​ദേ​വി കോളജ് വിദ്യാർഥികളുടെ സ്റ്റഫ് ക്വീൻ! ഇ​ട​പാടു​കാരില്‍ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥികള്‍

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് ഇ​ന്ന​ലെ ആ​റു​കി​ലോ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ പെ​രു​ന്പി​ലാ​വ് സ്വ​ദേ​ശി​നി ശ്രീ​ദേ​വി വി​ദ്യാ​ർ​ഥിക​ൾ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത് സ്റ്റ​ഫ് ക്വീൻ എ​ന്ന പേ​രി​ൽ. മേ​ഖ​ല​യി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദ്യാ​ർ​ഥിക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന വിവരത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ത​യാറാ​യ​ത് .

ഇ​ട​പാടു​കാ​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ശ്രീ​ദേ​വി​യു​ടെ ഫോ​ണ്‍ ന​ന്പ​ർ ചേ​ർ​ത്തി​രി​ക്കു​ന്ന​ത് സ്റ്റഫ് ക്വീൻ, കഞ്ചാവുറാണി തുടങ്ങിയ പേ​രു​ക​ളി​ലാ​ണ്. സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റ്, ജ​ന​മൈ​ത്രി പൊ​ലീ​സ് എ​ന്നി​വചേ​ർ​ന്നു ന​ട​ത്തു​ന്ന വി​വി​ധ വി​വ​ര​ശേ​ഖ​ര​ത്തി​ൽ നി​ന്നാ​ണു ഈ ​ക​ഞ്ചാ​വ് റാ​ണി​യെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചത്. പ്ര​ഫ​ഷ​ണൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽനി​ന്നു ക​ഞ്ചാ​വ് ഇ​വി​ടെ ല​ഭ്യമാ​ണെ​ന്ന് തു​ട​ർ​ന്നു​ള്ള പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച ഏ​താ​നും മൊ​ബൈ​ൽ ന​ന്പ​ർ കേ​ന്ദ്രീ​കരി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തി​ലാ​ണ് ശ്രീ​ദേ​വി​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ച​ത്. ശ്രീ​ദേ​വി​യെ​യും ഇ​ട​പാ​ടു​കാരെ​യും ബ​ന്ധി​പ്പി​ക്കാ​ൻ മ​റ്റുക​ണ്ണി​ക​ൾ ഉ​ണ്ടോ എ​ന്ന അ​ന്വേഷ​ണ​ത്തി​ൽ ചി​ല ആ​ണ്‍​കു​ട്ടിക​ൾ വ​ഴി​യാ​ണു​ക​ഞ്ചാ​വ് എ​ത്തിക്കു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സി​നു ല​ഭി​ച്ച സൂ​ച​ന.

Related posts