സി​ന്ധു​വി​ന് വീ​ണ്ടും ഫൈ​ന​ലി​ൽ തോ​ൽ​വി; മാ​രി​ന് സ്വി​സ് ഓ​പ്പ​ൺ കി​രീ​ടം

ബാ​സ​ൽ: സ്വി​സ് ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ വ​നി​താ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് തോ​ൽ​വി. ഫൈ​ന​ലി​ൽ സ്പാ​നി​ഷ് താ​രം ക​രോ​ളി​ന മാ​രി​നോ​ടു ര​ണ്ടു സെ​റ്റു​ക​ളി​ലും അ​ടി​യ​റ​വ് പ​റ​ഞ്ഞാ​ണ് സി​ന്ധു മ​റ്റൊ​രു ഫൈ​ന​ൽ കൂ​ടി പ​രാ​ജ​യ​പ്പെ​ട്ട​ത്.

വെ​റും 35 മി​നി​റ്റ് മാ​ത്ര​മാ​ണ് മ​ത്സ​രം നീ​ണ്ടു നി​ന്ന​ത്. ആ​ദ്യ ഗെ​യി​മി​ൽ 21-12ന് ​പ​രാ​ജ​യ​പ്പെ​ട്ട സി​ന്ധു ര​ണ്ടാം ഗെ​യി​മി​ൽ തി​രി​ച്ചു​വ​ര​വി​ന്‍റെ യാ​തൊ​രു ല​ക്ഷ​ണ​വും കാ​ണി​ച്ചി​ല്ല. 21-5 എ​ന്ന ഏ​ക​പ​ക്ഷീ​യ സ്കോ​റി​നാ​ണ് ര​ണ്ടാം ഗെ​യിം സി​ന്ധു ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്.

സി​ന്ധു​വും മാ​രി​നും മു​മ്പ് നേ​രി​ട്ട് 13 ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ എ​ട്ടു​ത​വ​ണ​യും വി​ജ​യം മാ​രി​നൊ​പ്പ​മാ​യി​രു​ന്നു. 2016ലെ ​റി​യോ ഒ​ളി​മ്പി​ക്സ് ഫൈ​ന​ലി​ലും സി​ന്ധു മാ​രി​ന് മു​മ്പി​ൽ അ​ടി​യ​റ​വ് പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment