എല്ലാം ഭര്‍ത്താവിനുവേണ്ടി! ബാങ്കിലെ സ്വര്‍ണം കടത്തിയ സിസ്‌മോള്‍ കിഴടങ്ങിയേക്കും; ബംഗളൂരുവിലേക്ക് കടന്ന ഇവര്‍ അങ്കമാലിയില്‍ എത്തിയിട്ടുണ്ടെന്ന് സൂചന

ആ​ലു​വ: യൂ​ണി​യ​ൻ ബാ​ങ്ക് ആ​ലു​വ ശാ​ഖ​യി​ലെ ലോ​ക്ക​റി​ൽ​നി​ന്നു സ്വ​ർ​ണം മ​റി​ച്ചു​വി​റ്റ് ക​ട​ന്നു​ക​ള​ഞ്ഞ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യ യു​വ​തി​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. പോ​ലീ​സ് സ​മ്മ​ർ​ദ്ദ​ത്തെ തു​ട​ർ​ന്നു കു​ടും​ബ​സ​മേ​തം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന ഇ​വ​ർ സ്വ​ദേ​ശ​മാ​യ അ​ങ്ക​മാ​ലി​യി​ൽ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കീ​ഴ​ട​ങ്ങ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി സി​സ്മോ​ൾ, ഭ​ർ​ത്താ​വ് സ​ജി​ത് എ​ന്നി​വ​ർ​ക്കെ​തി​രേ യൂ​ണി​യ​ൻ ബാ​ങ്ക് ശാ​ഖ മാ​നേ​ജ​ർ ന​ല്കി​യ പ​രാ​തി​യി​ൽ ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

പ​ണ​യം സ്വീ​ക​രി​ക്കു​ന്ന സെ​ക്ഷ​ന്‍റെ ചു​മ​ത​ല സി​സ്മോ​ൾ​ക്കാ​യി​രു​ന്നു. ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി ഇ​വ​ർ പ​ക​രം റോ​ൾ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ 128 ഇ​ട​പാ​ടു​കാ​രു​ടെ 8852 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​വ​ർ​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച പ​ണ​മ​ട​ച്ച് പ​ണ​യ ഉ​രു​പ്പ​ടി തി​രി​ച്ചെ​ടു​ത്ത ഒ​രാ​ൾ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണ​മ​ല്ലെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്നു പ​രാ​തി ല​ഭി​ച്ച​തി​നാ​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ ലോ​ക്ക​ർ തു​റ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് പു​റ​ത്ത​റി​യു​ന്ന​ത്.

സ്വ​ർ​ണം ക​വ​ർ​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു​വെ​ന്നു തി​രി​ച്ച​റി​ഞ്ഞ സി​സ്മോ​ൾ ബാ​ങ്കി​ന്‍റെ എ​റ​ണാ​കു​ളം ട്രെ​യി​നിം​ഗ് ക്ലാ​സി​ൽ​നി​ന്നും മു​ങ്ങു​ക​യാ​യി​രു​ന്നു. ഇ​വ​ർ കു​ടും​ബ​സ​മേ​തം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​നു ആ​ദ്യ​ദി​വ​സം ത​ന്നെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

മൊ​ബൈ​ൽ ട​വ​ർ ലോ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ തി​രി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ങ്ക​മാ​ലി​യി​ലെ ഇ​വ​രു​ടെ താ​വ​ളം ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നാ​യി​ട്ടി​ല്ല. സ്വ​ർ​ണം മ​റി​ച്ചു​വി​റ്റു കി​ട്ടി​യ പ​ണം ഭ​ർ​ത്താ​വ് സ​ജി​ത്തി​ന്‍റെ ഷെ​യ​ർ മാ​ർ​ക്ക​റ്റ് ബി​സി​ന​സി​ൽ മു​ട​ക്കി​യ​താ​യി​ട്ടാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ത​ട്ടി​പ്പി​ൽ ബാ​ങ്കി​ലെ മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ലു​വ സി​ഐ വി​ശാ​ൽ കെ. ​ജോ​ണ്‍​സ​ൺ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​ത്യേ​ക​സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts