നീ​​ണ്ട 31 വ​​ർ​​ഷം..! സിസ്റ്റർ അമ്മ ടീച്ചറുടെ യാത്രയയപ്പിൽ കണ്ണീരണിഞ്ഞു കുട്ടികളും നാട്ടുകാരും; മൂ​ന്നു പ​തി​റ്റാ​ണ്ടു നീ​ണ്ട കു​മ​ര​ക​ത്തെ ജീ​വി​തത്തിലെ സംഭവങ്ങള്‍ ഇങ്ങനെ…

കു​​മ​​ര​​കം: നീ​​ണ്ട 31 വ​​ർ​​ഷം കു​​മ​​ര​​കം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് എ​​ൽ​​പി സ്കൂ​​ളി​​ൽ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്ന സി​​സ്റ്റ​​ർ ബീ​​നാ നെ​​റ്റോ​​യു​​ടെ യാ​​ത്ര​​യ​​യ​​പ്പി​​ൽ ക​​ണ്ണീ​​ർ​ക​​ണ​​ങ്ങ​​ൾ പൊ​​ഴി​​ച്ചു വി​​ദ്യാ​​ർ​​ഥി​​ക​​ളും നാ​​ട്ടു​​കാ​​രും.

1990 ജൂ​ണ്‍ നാ​ലി​നാ​ണ് സി​സ്റ്റ​ർ ബീ​നാ അ​ധ്യാ​പി​ക​യാ​യി സ്കൂ​ളി​ലെ​ത്തു​ന്ന​ത്.

നി​ർ​ധ​ന​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ട്ടി​ക​ളാ​യി​രു​ന്നു സ്കൂ​ളി​ൽ കൂ​ടു​ത​ലും പ​ഠി​ച്ചി​രു​ന്ന​ത്.

ഇ​ന്ന​ത്തേ​തു​പോ​ലെ ഉ​ച്ച​ഭ​ക്ഷ​ണം സ്കൂ​ളി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല. വീ​ട്ടി​ൽ​നി​ന്ന് ഉ​ച്ച​ഭ​ക്ഷ​ണം കൊ​ണ്ടു​വ​രാ​ത്ത കു​ട്ടി​ക​ൾ​ക്ക് ടീ​ച്ച​ർ ഭ​ക്ഷ​ണം കൊ​ണ്ടു​വ​ന്നു ന​ൽ​കി​യി​രു​ന്നു.

പ​ഠ​ന​ത്തി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​രെ സ​മീ​പ​ത്തു​ള്ള കോ​ണ്‍​വ​ന്‍റി​ൽ വി​ളി​ച്ചു​വ​രു​ത്തി സ്പെ​ഷ​ൽ ക്ലാ​സു​ക​ൾ എ​ടു​ത്തു പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്ന സി​സ്റ്റ​ർ ബീ​ന കു​ട്ടി​ക​ൾ​ക്കു പോ​റ്റ​മ്മ കൂ​ടി​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തെ​യും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തെ​യും കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഏ​റെ ബാ​ധി​ച്ചി​രു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ സി​സ്റ്റ​ർ ര​ക്ഷ​ാക​ർ​ത്താ​ക്ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും സ​മ​യം ക​ണ്ടെ​ത്തി.

പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ലേ​റെ​യും സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും ഉ​ന്ന​ത​ജോ​ലി ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​വ​ർ നാ​ട്ടി​ലെ​ത്തു​ന്പോ​ൾ കോ​ണ്‍​വെ​ന്‍റി​ൽ എ​ത്തി ത​ന്നെ കാ​ണു​ന്ന​തും ഫോ​ണ്‍ വി​ളി​ക്കു​ന്ന​തും ത​ന്നോ​ടു​ള്ള സ്നേ​ഹാ​ദ​ര​വു​ക​ളു​ടെ തെ​ളി​വാ​യി സി​സ്റ്റ​ർ ക​രു​തു​ന്നു.

മൂ​ന്നു പ​തി​റ്റാ​ണ്ടു നീ​ണ്ട കു​മ​ര​ക​ത്തെ ജീ​വി​തം മ​റ​ക്കാ​നാ​വാ​ത്ത ഓ​ർ​മ​ക​ളാ​ണ് ത​നി​ക്ക് സ​മ്മാ​നി​ച്ചി​തെ​ന്നു യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ സി​സ്റ്റ​ർ പ​റ​ഞ്ഞു.

കു​മ​ര​കം ബോ​ട്ടു​ദു​ര​ന്ത​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ സ്കൂ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​റ​ക്കാ​നാ​വി​ല്ലെ​ന്നും സി​സ്റ്റ​ർ ബീ​ന പ​റ​ഞ്ഞു. സ്കൂ​ളി​ൽ​നി​ന്നും വി​ര​മി​ച്ചെ​ങ്കി​ലും മേ​യ് വ​രെ സി​സ്റ്റ​ർ കോ​ണ്‍​വെ​ന്‍റി​ൽ തു​ട​രും.

മി​ഷ​ന​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് ഇ​ൻ​കാ​ർ​നേ​ഷ​ൻ അം​ഗ​മാ​യ സി​സ്റ്റ​ർ അ​രൂ​ർ ന​ടു​വി​ലേ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ ആ​ന്‍റ​ണി -ആ​നി​യ​മ്മ ദ​ന്പ​തി​ക​ളു​ടെ നാ​ലു മ​ക്ക​ളി​ൽ മൂ​ത്ത​യാ​ളാ​ണ്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ സാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡെ​ന്നീ​സ് ജോ​സ​ഫ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ ജ​യിം​സ് ജോ​സ​ഫ് പൊ​ന്നാ​ട അ​ണി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. മ​നോ​ഹ​ര​ൻ, മു​ൻ അം​ഗം ദീ​പാ അ​ഭി​ലാ​ഷ്, ത്രേ​സ്യാ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment