അ​​ന്പ​​യ​​റോ​​ട് ക​​യ​​ർ​​ത്ത് സ്മി​​ത്ത്; അ​​ന്പ​​യ​​റെ വി​​മ​​ർ​​ശി​​ച്ച് ഷെ​​യ്ൻ വോ​​ണ്‍; സ്മി​​ത്തി​​നെ​​തി​​രേ ബാ​​ന​​റു​​മാ​​യി കി​​വീ​​സ് ആ​​രാ​​ധ​​ക​​ർ

മെ​​ൽ​​ബ​​ണ്‍: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ ദി​​നം വാ​​ർ​​ത്ത​​ക​​ളി​​ൽ നി​​റ​​ഞ്ഞ​​ത് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ സ്റ്റീ​​വ് സ്മി​​ത്ത്. അ​​ന്പ​​യ​​റോ​​ട് ക​​യ​​ർ​​ത്ത് സം​​സാ​​രി​​ച്ച സ്മി​​ത്ത് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന് ടീ​​മി​​നെ മു​​ന്നോ​​ട്ട് ന​​യി​​ക്കു​​ക​​യാ​​ണ്. അ​​തേ​​സ​​മ​​യം, സ്മി​​ത്തി​​നെ​​തി​​രേ ന്യൂ​​സി​​ല​​ൻ​​ഡ് ആ​​രാ​​ധ​​ക​​ർ ഗാ​​ല​​റി​​യി​​ൽ ബാ​​ന​​റു​​ക​​ളു​​യ​​ർ​​ത്തി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം എ​​ന്താ​​ണ് സം​​ഭ​​വി​​ച്ച​​തെ​​ന്ന് ഞ​​ങ്ങ​​ൾ​​ക്ക് ന​​ന്നാ​​യി ഓ​​ർ​​മ​​യു​​ണ്ട്… ഐ ​​ആം സോ​​റി എ​​ന്ന പ​​റ​​ഞ്ഞു ക​​ര​​യു​​ന്ന സ്മി​​ത്തി​​ന്‍റെ ചി​​ത്രം തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യാ​​ണ് കി​​വീ​​സ് ആ​​രാ​​ധ​​ക​​ർ ഗാ​​ല​​റി​​യി​​ലെ​​ത്തി​​യ​​ത്. ഫീ​​ൽ​​ഡ് അ​​ന്പ​​യ​​ർ നീ​​ൽ ലോം​​ഗു​​മാ​​യാ​​ണ് സ്റ്റീ​​വ് സ്മി​​ത്ത് ഉ​​ട​​ക്കി​​യ​​ത്.

നീ​​ൽ വാ​​ഗ്ന​​റു​​ടെ ഷോ​​ർ​​ട്ട് പി​​ച്ച് പ​​ന്ത് ഡെ​​ഡ് ബോ​​ൾ വി​​ളി​​ച്ച​​താ​​ണ് സ്മി​​ത്തി​​നെ ചൊ​​ടി​​പ്പി​​ച്ച​​ത്. സ്മി​​ത്തി​​ന്‍റെ ദേ​​ഹ​​ത്താ​​ണ് വാ​​ഗ്ന​​റു​​ടെ പ​​ന്ത് കൊ​​ണ്ട​​ത്. ദേ​​ഹ​​ത്ത് കൊ​​ണ്ട പ​​ന്തി​​ൽ റ​​ണ്ണി​​നാ​​യി സ്മി​​ത്ത് ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​യി​​രു​​ന്നു ലോം​​ഗ് ഡെ​​ഡ് ബോ​​ൾ വി​​ളി​​ച്ച​​ത്. പെ​​ർ​​ത്തി​​ൽ ര​​ണ്ടി​​ന്നിം​​ഗ്സി​​ലും സ്മി​​ത്തി​​നെ പു​​റ​​ത്താ​​ക്കി​​യ​​ത് പേ​​സ​​ർ നീ​​ൽ വാ​​ഗ്ന​​റാ​​യി​​രു​​ന്നു.

സ്മി​​ത്തി​​ന്‍റെ ആ​​ദ്യ​​ത്തെ റ​​ണ്ണി​​നു​​ള്ള ശ്ര​​മം വ​​ലി​​യ ച​​ർ​​ച്ച​​യാ​​യി​​ല്ലെ​​ങ്കി​​ലും ര​​ണ്ടാ​​മ​​ത്തെ ഓ​​ട്ട​​മാ​​ണ് വി​​വാ​​ദ​​പ്പോ​​രി​​ന് വ​​ഴി​​തു​​റ​​ന്ന​​ത്. ശ​​രീ​​ര​​ത്തി​​ൽ കൊ​​ണ്ട പ​​ന്തി​​ൽ റ​​ണ്ണി​​നാ​​യി സ്മി​​ത്ത് ഓ​​ടി​​യ​​പ്പോ​​ൾ നീ​​ൽ വീ​​ണ്ടും ’ഡെ​​ഡ് ബോ​​ൾ’ വി​​ളി​​ച്ചു. ഇ​​തോ​​ടെ അം​​പ​​യ​​റി​​ന് അ​​ടു​​ത്തെ​​ത്തി സ്മി​​ത്ത് ചൂ​​ടാ​​വു​​ക​​യാ​​യി​​രു​​ന്നു. നീ​​ലി​​ന്‍റെ തീ​​രു​​മാ​​ന​​ത്തെ ചോ​​ദ്യം ചെ​​യ്ത് മ​​ത്സ​​ര​​ത്തി​​ലെ ക​​മ​​ൻ​​റേ​​റ്റ​​ർ​​കൂ​​ടി​​യാ​​യ മു​​ൻ താ​​രം ഷെ​​യ്ൻ വോ​​ണ്‍ രം​​ഗ​​ത്തെ​​ത്തി.

അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​നം തെ​​റ്റാ​​ണ്. വൈ​​കാ​​രി​​ക​​മാ​​യി പ്ര​​തി​​ക​​രി​​ക്കാ​​ൻ സ്റ്റീ​​വ് സ്മി​​ത്തി​​ന് എ​​ല്ലാ അ​​വ​​കാ​​ശ​​വു​​മു​​ണ്ട്. ഷോ​​ട്ട് പി​​ച്ച് പ​​ന്തി​​ൽ ഒ​​ഴി​​ഞ്ഞു​​മാ​​റു​​ന്പോ​​ൾ ശ​​രീ​​ര​​ത്തി​​ൽ എ​​വി​​ടെ ത​​ട്ടി​​യാ​​ലും, ഷോ​​ട്ട് ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ൽ കൂ​​ടി​​യും റ​​ണ്ണി​​നാ​​യി ഓ​​ടാ​​മെ​​ന്ന​​താ​​ണ് നി​​യ​​മം. അ​​തി​​നാ​​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന് പി​​രി​​യു​​ന്പോ​​ൾ നീ​​ൽ ലോം​​ഗി​​ന് ഇ​​താ​​രെ​​ങ്കി​​ലും പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കും എ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത് – വോ​​ണ്‍ ട്വീ​​റ്റ് ചെ​​യ്തു.

Related posts