മീഡിയനുകളുടെ അശാസ്ത്രിയ നിർമാണം;  എ​സ്എ​ൻ ജം​ഗ്ഷ​നിൽ  അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കുന്നു

തൃ​പ്പൂ​ണി​ത്തു​റ: എ​സ്എ​ൻ ജം​ഗ്ഷ​നി​ൽ അ​ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ച്ച മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു. കൊ​ച്ചി റി​ഫൈ​ന​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ൻ ജം​ഗ്ഷ​ൻ വി​ക​സ​ന​ത്തി​ന്‍റ ഭാ​ഗ​മാ​യാ​ണ് കെ​ആ​ർ​എ​ൽ റോ​ഡി​ന്‍റ മ​ധ്യ​ഭാ​ഗ​ത്ത് കോ​ൺ​ക്രീ​റ്റ് മീ​ഡി​യ​ൻ നി​ർ​മി​ച്ച് ഇ​രു​ന്പ് പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ബാ​രി​ക്കേ​ട് സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ റി​ഫ്ല​ക്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ത്ത​തി​നാ​ൽ ദൂ​രെ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മീ​ഡി​യ​ൻ കാ​ണാ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.

മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ഒ​രാ​ഴ്ച്ച ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ടു​ക്കി​യി​ൽ​നി​ന്നു കൊ​ച്ചി​യി​ലേ​ക്ക് കു​രു​മു​ള​ക് ക​യ​റ്റി​വ​ന്ന ലോ​റി മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു ക​യ​റി പൊ​ട്ടി​പൊ​ളി​ഞ്ഞ് ഉ​യ​രം കു​റ​ഞ്ഞ​തി​നാ​ൽ ചെ​റി​യ വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ മീ​ഡി​യ​നി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്.

മെ​ടോ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് വി​ക​സ​നം ന​ട​ക്കു​ന്ന​തി​നാ​ൽ കെ​ആ​ർ​എ​ൽ റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്ന പോ​സ്റ്റു​ക​ൾ എ​ല്ലാം അ​ഴി​ച്ചു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​രു​തി കാ​ർ മീ​ഡി​യ​നി​ൽ ഇ​ടി​ച്ചു​ക​യ​റി​യെ​ങ്കി​ലും പ​രി​ക്കേ​ൽ​ക്കാ​തെ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ട്ടു. പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Related posts