മഞ്ഞുമലകളിലെ ഏകാന്ത സുന്ദരി; 10 വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന ഹിമതാമര

ക​ട​ൽ​നി​ര​പ്പി​ൽ നി​ന്ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് അ​ടി ഉ​യ​ര​ത്തി​ൽ, മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ൽ വി​രി​യു​ന്ന ഒ​രു വി​സ്മ​യ​മാ​ണ് ഹി​മ​താ​മ​ര അ​ഥ​വാ സ്നോ ​ലോ​ട്ട​സ്. 10 വ​ർ​ഷ​ത്തോ​ളം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ഒ​രേ​യൊ​രു ത​വ​ണ മാ​ത്രം വി​രി​യു​ന്ന ഈ ​പൂ​ക്ക​ളു​ടെ അ​പൂ​ർ​വ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്ര​കൃ​തി​സ്നേ​ഹി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന​ത്.

ഹി​മാ​ല​യ​ൻ പ​ർ​വ്വ​ത​നി​ര​ക​ളി​ലും മ​ധ്യേ​ഷ്യ​യി​ലെ ടി​യാ​ൻ​ഷാ​ൻ മ​ല​നി​ര​ക​ളി​ലെ​യും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ അ​തി​ജീ​വ​നം ന​ട​ത്തു​ന്ന ഈ ​സ​സ്യം സ​സ്യ​ശാ​സ്ത്ര ലോ​ക​ത്തെ ത​ന്നെ അ​ത്ഭു​ത​മാ​ണ്. മ​ര​വി​പ്പി​ക്കു​ന്ന ത​ണു​പ്പി​നെ​യും ഓ​ക്സി​ജ​ന്‍റെ കു​റ​വി​നെ​യും അ​തി​ജീ​വി​ച്ച് വ​ർ​ഷ​ങ്ങ​ളോ​ളം ഊ​ർ​ജ്ജം സം​ഭ​രി​ച്ചു​വെ​ച്ചാ​ണ് ഇ​ത് ഒ​ടു​വി​ൽ പൂ​വി​ടു​ന്ന​ത്.

വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള നേ​ർ​ത്ത ഇ​ത​ളു​ക​ൾ അ​ടു​ക്കു​ക​ളാ​യി വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ഴ്ച ഒ​രു പ്ര​ത്യേ​ക അ​നു​ഭൂ​തി​യാ​ണ് ന​ൽ​കു​ന്ന​ത്. അ​തി​ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ന്നും ത​ണു​പ്പി​ൽ നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ ഈ ​ചെ​ടി​ക​ൾ​ക്ക് ചു​റ്റും ക​മ്പി​ളി പോ​ലു​ള്ള ഒ​രു പ്ര​ത്യേ​ക ക​വ​ച​മു​ണ്ട്.

താ​പ​നി​ല നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​പ്ര​കൃ​തി​ദ​ത്ത സം​വി​ധാ​നം ഹി​മ​താ​മ​ര​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​റ​ക​ൾ​ക്കി​ട​യി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന ഹി​മ​താ​മ​ര​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​തി​നോ​ട​കം ക​ണ്ട​ത്. പ്ര​കൃ​തി​യു​ടെ ക്ഷ​മ​യു​ടെ​യും പോ​രാ​ട്ട​വീ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യാ​ണ് പ​ല​രും ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

കാ​ഴ്ച​യി​ലെ ഭം​ഗി​ക്ക് പു​റ​മെ ഔ​ഷ​ധ​ഗു​ണ​ങ്ങ​ളു​ടെ ക​ല​വ​റ കൂ​ടി​യാ​ണ് ഈ ​പു​ഷ്പം. പു​രാ​ത​ന വൈ​ദ്യ​ശാ​സ്ത്ര ശാ​ഖ​ക​ളി​ൽ സ​ന്ധി​വേ​ദ​ന, വാ​തം, ശ​രീ​ര​ത്തി​ലെ നീ​ർ​ക്കെ​ട്ട് എ​ന്നി​വ മാ​റ്റാ​ൻ ഹി​മ​താ​മ​ര​യു​ടെ സ​ത്ത വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ൾ ആ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

എ​ന്നി​രു​ന്നാ​ലും, ഈ ​പൂ​ക്ക​ളു​ടെ വം​ശ​നാ​ശ​ഭീ​ഷ​ണി ഇ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും നി​യ​മ​വി​രു​ദ്ധ​മാ​യ വി​ള​വെ​ടു​പ്പും കാ​ര​ണം ഈ ​അ​പൂ​ർ​വ്വ വ​സ​ന്തം എ​ന്നെ​ന്നേ​ക്കു​മാ​യി ഇ​ല്ലാ​താ​യേ​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ ഇ​വ​യെ സം​ര​ക്ഷി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് വി​ദ​ഗ്ധ​ർ.

Related posts

Leave a Comment