കോവിഡ് വാക്സിനെടുക്കരുതെന്ന് ക്രൈസ്തവ നേതാക്കൾ നിർദേശിച്ചെന്ന്..! ബിജെപി എംപി ശോ​​ഭ ക​​ര​​ന്ത​​ലാ​​ജെ​​യു​​ടെ വി​​വാ​​ദ പ്ര​​സ്താ​​വ​​ന ഇങ്ങനെ…

മം​​ഗ​​ളൂ​​രു: കോ​​വി​​ഡ് വാ​​ക്സി​​ൻ എ​​ടു​​ക്ക​​രു​​തെ​​ന്ന് ക്രൈ​​സ്ത​​വ നേ​​താ​​ക്ക​​ൾ വി​​ശ്വാ​​സി​​ക​​ളോ​​ടു നി​​ർ​​ദേ​​ശി​​ച്ചെ​​ന്ന് ആ​​രോ​​പി​​ച്ച് ക​​ർ​​ണാ​​ട​​ക​​യി​​ലെ ബി​​ജെ​​പി എം​​പി ശോ​​ഭ ക​​ര​​ന്ത​​ലാ​​ജെ.

ഉ​​ഡു​​പ്പി-​​ചി​​ക്ക​​മം​​ഗ​​ളൂ​​രു എം​​പി​​യാ​​ണ് ഇ​​വ​​ർ. ശോ​​ഭ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യ്ക്കെ​​തി​​രെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ എം​​എ​​ൽ​​സി​​യു​​മാ​​യ ഐ​​വാ​​ൻ ഡി​​സൂ​​സ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ല്കി.

എം​​പി​​യു​​ടെ പ​​രാ​​മ​​ർ​​ശ​​ത്തി​​നെ​​തി​​രെ മം​​ഗ​​ളൂ​​രു രൂ​​പ​​ത, ഉ​​ഡു​​പ്പി കാ​​ത്ത​​ലി​​ക് സ​​ഭ, മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ എ​​ന്നി​​വ രം​​ഗ​​ത്തെ​​ത്തി.

 

ക്രൈ​​സ്ത​​വ​​സ​​മൂ​​ഹ​​ത്തെ ദേ​​ശ​​വി​​രു​​ദ്ധ​​രാ​​യി ചി​​ത്രീ​​ക​​രി​​ക്കാ​​നു​​ള്ള ശോ​​ഭ ക​​ര​​ന്ത​​ലാ​​ജെ​​യു​​ടെ നീ​​ക്കം രാ​​ജ്യ​​ത്തി​​ന്‍റെ ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ത്തി​​ന് എ​​തി​​രാ​​ണെ​​ന്ന് ഡി​​സൂ​​സ പ​​റ​​ഞ്ഞു.

ബു​​ധ​​നാ​​ഴ്ച ചി​​ക്ക​​മം​​ഗ​​ളൂ​​രു​​വി​​ൽ ന​​ട​​ന്ന വാ​​ർ​​ത്താ സ​​മ്മേ​​ള​​ന​​ത്തി​​ലാ​​യി​​രു​​ന്നു ശോ​​ഭ ക​​ര​​ന്ത​​ലാ​​ജെ​​യു​​ടെ വി​​വാ​​ദ പ്ര​​സ്താ​​വ​​ന.

Related posts

Leave a Comment