50 കൊ​ല്ല​ത്തി​ന് ശേ​ഷം അ​തേ സ്കൂ​ളി​ലേ​ക്ക്! യൂ​ണി​ഫോ​മും വാ​ട്ട​ർ ബോ​ട്ടി​ലു​മാ​യി ബാ​ല്യ​കാ​ല സു​ഹൃ​ത്തു​ക്ക​ളു​ടെ അ​പൂ​ർ​വ്വ സം​ഗ​മം, വീഡിയോ വൈറൽ

ബാ​ല്യ​കാ​ല ഓ​ർ​മ​ക​ളി​ലേ​ക്ക് തി​രി​കെ ന​ട​ക്കാ​ൻ പ്രാ​യ​മൊ​രു ത​ട​സ​മ​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഒ​രു കൂ​ട്ടം പ​ഴ​യ​കാ​ല സ​ഹ​പാ​ഠി​ക​ൾ. 1976 ബാ​ച്ചി​ലെ സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ൾ 50 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ത​ങ്ങ​ൾ പ​ഠി​ച്ച പ​ഴ​യ സ്കൂ​ളി​ൽ ഒ​ന്നി​ച്ചെ​ത്തി ബാ​ല്യ​കാ​ലം പു​നഃ​സൃ​ഷ്ടി​ച്ച​തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

രാ​കേ​ഷ് ന​ഗ​ർ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വാ​ണ് ഈ ​അ​പൂ​ർ​വ്വ പു​നഃ​സം​ഗ​മ​ത്തി​ന്‍റെ രം​ഗ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളെ​പ്പോ​ലെ സ്കൂ​ൾ യൂ​ണി​ഫോ​മി​ന് സ​മാ​ന​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ് ഇ​വ​ർ സ്കൂ​ളി​ലെ​ത്തി​യ​ത്. പു​റ​ത്ത് സ്കൂ​ൾ ബാ​ഗു​ക​ളും ക​ഴു​ത്തി​ൽ കു​ട്ടി​ക​ളു​ടെ ക​ള​ർ​ഫു​ൾ വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളും തൂ​ക്കി സ്കൂ​ൾ ഗേ​റ്റ് ക​ട​ന്നെ​ത്തി​യ ഈ ​മു​തി​ർ​ന്ന മ​നു​ഷ്യ​രു​ടെ മു​ഖ​ത്ത് കു​സൃ​തി നി​റ​ഞ്ഞ ചി​രി​യാ​യി​രു​ന്നു.

സ്കൂ​ൾ മു​റ്റ​ത്ത് വെ​ച്ച് കു​ട്ടി​ക്കാ​ല​ത്ത് ക​ളി​ച്ചി​രു​ന്ന ‘പി​ത്തു’ ക​ളി​യും, ലൈ​നാ​യി നി​ന്ന് ക​ളി​ച്ചി​രു​ന്ന ട്രെ​യി​ൻ നൃ​ത്ത​വു​മെ​ല്ലാം ഇ​വ​ർ സ​ന്തോ​ഷ​ത്തോ​ടെ വീ​ണ്ടും ക​ളി​ച്ചു. “ഞ​ങ്ങ​ൾ ഒ​രു​മി​ച്ച് ചി​രി​ക്കു​ക​യും ക​ളി​ക്കു​ക​യും ചെ​യ്ത അ​തേ സ്കൂ​ളി​ലേ​ക്ക് ത​ന്നെ തി​രി​കെ എ​ത്തി​യ​പ്പോ​ൾ പ​ഴ​യ ആ ​സു​വ​ർ​ണ നി​മി​ഷ​ങ്ങ​ൾ വീ​ണ്ടും ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞു” എ​ന്ന് രാ​കേ​ഷ് ന​ഗ​ർ കു​റി​ച്ചു.

ഈ ​വീ​ഡി​യോ ക​ണ്ട നി​ര​വ​ധി പേ​രാ​ണ് നോ​സ്റ്റാ​ൾ​ജി​യ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്. “സ്വ​ന്തം സ്കൂ​ൾ കൂ​ട്ടു​കാ​രെ വീ​ണ്ടും കാ​ണാ​ൻ കൊ​തി​യാ​കു​ന്നു” എ​ന്ന് പ​ല​രും കു​റി​ച്ച​പ്പോ​ൾ, പ്രാ​യ​ത്തെ തോ​ൽ​പ്പി​ക്കു​ന്ന ഈ ​സൗ​ഹൃ​ദ​ത്തെ​യും സ​ന്തോ​ഷ​ത്തെ​യും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

 

 

 

Related posts

Leave a Comment