പു​തി​യ ജോ​ലി​സ്ഥ​ല​ത്തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ആ​ദ്യ സു​ഹൃ​ത്താ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് യു​വ​തി; ഹൃ​ദ​യം തൊ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

പു​തി​യ ജോ​ലി​സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ൾ ക​മ്പ​നി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ത​ന്‍റെ ആ​ദ്യ സു​ഹൃ​ത്താ​യി മാ​റി​യ മ​നോ​ഹ​ര​മാ​യ അ​നു​ഭ​വം പ​ങ്കു​വെ​ച്ച് പൂ​നെ സ്വ​ദേ​ശി​യാ​യ കോ​മ​ൾ കോ​ത്താ​വാ​ലെ. എ​ന്നും വൈ​കി​ട്ട് 8 മ​ണി​ക്ക് ജോ​ലി ക​ഴി​ഞ്ഞ് ഇ​റ​ങ്ങാ​റു​ള്ള കോ​മ​ൾ, നാ​ട്ടി​ൽ പോ​കാ​നാ​യി ഒ​രു ദി​വ​സം വൈ​കി​ട്ട് 5:30ന് ​ഇ​റ​ങ്ങി​യ​പ്പോ​ൾ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നു​ണ്ടാ​യ അ​മ്പ​ര​പ്പാ​ണ് കു​റി​പ്പി​നൊ​പ്പം വീ​ഡി​യോ​യാ​യി പ​ങ്കു​വെ​ച്ച​ത്.

ര​ണ്ടു​മാ​സം മു​ൻ​പ് ഗോ​വ​യി​ൽ നി​ന്ന് പൂ​നെ​യി​ലെ ക​മ്പ​നി​യി​ൽ ജോ​ലി​ക്ക് ചേ​രാ​നെ​ത്തി​യ ദി​വ​സ​മാ​ണ് ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം തു​ട​ങ്ങു​ന്ന​ത്. വ​ലി​യ ബാ​ഗു​ക​ളു​മാ​യി ഓ​ഫീ​സി​ലെ​ത്തി​യ കോ​മ​ളി​ന് ബാ​ഗു​ക​ൾ ഉ​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഇ​ത് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍റെ മു​റി​യി​ൽ വെ​ക്കാ​മോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, അ​ദ്ദേ​ഹം യാ​തൊ​രു മ​ടി​യും കൂ​ടാ​തെ സ​മ്മ​തി​ക്കു​ക​യും ബാ​ഗു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ക​യും ചെ​യ്തു.

അ​ന്നു​മു​ത​ൽ എ​ല്ലാ ദി​വ​സ​വും പ​ര​സ്പ​രം ആ​ശം​സ​ക​ൾ കൈ​മാ​റു​ക​യും കൊ​ച്ചു വ​ർ​ത്ത​മാ​ന​ങ്ങ​ൾ പ​റ​യു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്ന് കോ​മ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം കു​റി​പ്പി​ൽ പ​റ​യു​ന്നു. “അ​ദ്ദേ​ഹ​മാ​ണ് പു​തി​യ ജോ​ലി​സ്ഥ​ല​ത്ത് എ​ന്‍റെ ആ​ദ്യ​ത്തെ സു​ഹൃ​ത്ത്,” കോ​മ​ൾ കു​റി​ച്ചു.

സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ക​ഠി​ന​മാ​യ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും യു​വ​തി ഓ​ർ​മിപ്പി​ച്ചു: “നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് ഇ​വ​ർ​ക്ക് അ​വ​ധി ല​ഭി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം പോ​ലും അ​വ​ധി​യി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന അ​വ​രു​ടെ ജീ​വി​തം എ​നി​ക്ക് വ​ലി​യൊ​രു തി​രി​ച്ച​റി​വാ​യി​രു​ന്നു.

സ്ഥി​ര​മാ​യി രാ​ത്രി 8 മ​ണി​ക്ക് ജോ​ലി ക​ഴി​ഞ്ഞ് പോ​കു​ന്ന താ​ൻ 5:30ന് ​ഇ​റ​ങ്ങു​ന്ന​ത് ക​ണ്ട് “ഇ​ത്ര നേ​ര​ത്തെ പോ​കു​ന്നോ?” എ​ന്ന് അ​ദ്ദേ​ഹം ആ​ശ്ച​ര്യ​ത്തോ​ടെ ചോ​ദി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ന​മു​ക്ക് ചു​റ്റു​മു​ള്ള മ​നു​ഷ്യ​രോ​ട് സം​സാ​രി​ക്കു​ന്ന​തും അ​വ​രു​ടെ ജീ​വി​തം മ​ന​സ്സി​ലാ​ക്കു​ന്ന​തും നാം ​എ​ത്ര​ത്തോ​ളം ഭാ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​മെ​ന്നും കോ​മ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച ഈ ​കു​റി​പ്പും വീ​ഡി​യോ​യും നി​ര​വ​ധി പേ​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്നു.

 

 

 

Related posts

Leave a Comment