ആ​ലു​വ​യി​ലെ ഹാ​ലോ​വീ​ൻ പാ​ർ​ട്ടി​യി​ൽ എ​ന്താ​ണ് സം​ഭ​വി​ച്ച​ത്? അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക്: 24കാ​രി​യും പൊ​ലി​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: ആ​ലു​വ വെ​ള്ള​ത്തൂ​വ​ലി​ലെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ഹാ​ലോ​വീ​ൻ പാ​ർ​ട്ടി​ക്കി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് പൊ​ലീ​സ്. പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച 24കാ​രി​യെ പൊ​ലീ​സ് ഉ​ട​ൻ ചോ​ദ്യം ചെ​യ്യും. പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ വി​വ​രം യു​വ​തി​ക്ക് നേ​ര​ത്തേ അ​റി​യാ​മാ​യി​രു​ന്നോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി കേ​സി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി അ​ല​ക്സി​ന്റെ സു​ഹൃ​ത്താ​ണ്. പാ​ർ​ട്ടി​യി​ൽ മ​ദ്യ​ത്തി​ന് പു​റ​മെ മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്നോ എ​ന്ന കാ​ര്യ​വും പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രു​ടെ​യും മൊ​ഴി​യെ​ടു​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ തീ​രു​മാ​നം.

30ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത പാ​ർ​ട്ടി​യി​ലെ പ​ല​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ നി​ല​വി​ൽ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലീ​സ് വീ​ടു​ക​ളി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, പ്ര​തി അ​ല​ക്സി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പൊ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും.

പൊ​ലീ​സി​നെ അ​റി​യി​ക്കാ​തെ​യാ​യി​രു​ന്നു റി​സോ​ർ​ട്ടി​ൽ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സോ​ർ​ട്ട് അ​ധി​കൃ​ത​രെ​യും ജീ​വ​ന​ക്കാ​രെ​യും നേ​ര​ത്തേ ചോ​ദ്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന് പു​റ​മെ എ​ക്സൈ​സ് വ​കു​പ്പും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഒ​ക്ടോ​ബ​ർ 31 രാ​ത്രി​യി​ലാ​യി​രു​ന്നു റി​സോ​ർ​ട്ടി​ൽ ഹാ​ലോ​വീ​ൻ ആ​ഘോ​ഷം ന​ട​ന്ന​ത്. പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ റി​സോ​ർ​ട്ടി​ലെ​ത്തി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. പാ​ർ​ട്ടി​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ഇ​ദ്ദേ​ഹം പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റ​ത്തു​വ​രി​ക​യും പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment