ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് വലിയ ആശ്വാസം! ഈ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കി​ല്ല; ‘സോ​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്’ പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി സു​ര​ഭി ല​ക്ഷ്മി; എ​ന്നാ​ൽ…

വീ​ടി​ന് സ​മീ​പ​ത്തു​ള്ള “സോ​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്’ ന​മു​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ടി സു​ര​ഭി ല​ക്ഷ്മി. പേ​ര് കേ​ട്ട് വ​ലി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് ക​രു​തി​യാ​ൽ​തെ​റ്റി.

സു​ര​ഭി​യു​ടെ നാ​ട്ടി​ലു​ള്ള സോ​നു എ​ന്ന പേ​രു​ള്ള ഒ​രാ​ൾ വീ​ടി​നോ​ട് ചേ​ർ​ന്ന ന​ട​ത്തു​ന്ന ഒ​രു ചെ​റി​യ ക​ട​യാ​ണി​ത്.

‘സോ​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​ല്ലാ​ത്ത സാ​ധ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കി​ല്ല. എ​ന്നാ​ൽ, എ​നി​ക്ക് വേ​ണ്ട സാ​ധ​ന​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് ന​മു​ക്ക് സോ​നു ചേ​ട്ട​നോ​ട് ത​ന്നെ ചോ​ദി​ക്കാം’ – എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് സു​ര​ഭി ല​ക്ഷ്മി​യു​ടെ​വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്.

വ​ലി​യ ഉ​ള്ളി​യും പാ​ലും പൊ​ടി​യു​പ്പു​മാ​ണ് സു​ര​ഭി ല​ക്ഷ്മി ക​ട​യി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത്. അ​വ​സാ​നം താ​ൻ വാ​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ​ക്ക് എ​ല്ലാം കൂ​ടി എ​ത്ര രൂ​പ​യാ​യി എ​ന്ന് സു​ര​ഭി ചോ​ദി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ക​ണ​ക്കു കൂ​ട്ടാ​ൻ പേ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ പൈ​സ പി​ന്നെ​യെ​ടു​ക്കാം എ​ന്നാ​ണ് ക​ട​യു​ട​മ​യു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ, എ​ത്ര രൂ​പ​യാ​യെ​ന്ന് ത​നി​ക്ക് അ​യ​ച്ചാ​ൽ മ​തി​യെ​ന്നും താ​ൻ ഗൂ​ഗി​ൾ പേ ​ചെ​യ്തോ​ളാ​മെ​ന്നും സു​ര​ഭി ല​ക്ഷ്മി മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്. ക​ണ​ക്കു കൂ​ട്ടാ​ൻ പേ​ന ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ട​മു​ത​ലാ​ളി​യോ​ട് ടാ​റ്റ ബൈ ​ബൈ പ​റ​ഞ്ഞു പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് സു​ര​ഭി ക​ട​യി​ൽ നി​ന്ന് മ​ട​ങ്ങു​ന്ന​ത്.

വീ​ട്ടി​ൽ എ​ത്തി​യ​തി​നു ശേ​ഷം സോ​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​നെ​ക്കു​റി​ച്ച് സു​ര​ഭി ല​ക്ഷ്മി പ​റ​യു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് സോ​നു സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്നാ​ണ് സു​ര​ഭി ല​ക്ഷ്മി പ​റ​യു​ന്ന​ത്.

ത​നി​ക്കും പ​രി​സ​ര​ത്തു​ള്ള കു​റേ ആ​ളു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സോ​നു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ലി​യ ആ​ശ്വാ​സ​മാ​ണെ​ന്ന് സു​ര​ഭി പ​റ​യു​ന്നു. ചി​ല​പ്പോ​ഴെ​ക്കെ പൈ​സ ത​രാ​നു​ണ്ടെ​ന്ന് അ​ങ്ങോ​ട്ട് പ​റ​ഞ്ഞ് പൈ​സ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സു​ര​ഭി പ​റ​യു​ന്നു.

ഇ​പ്പോ​ൾ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ​ത് ലോ​ക്ക്ഡൗ​ണി​ൽ എ​ല്ലാ​വ​രെ​യും സ​ഹാ​യി​ക്കാ​നാ​ണോ എ​ന്ന് താ​ൻ ഇ​ട​യ്ക്ക് ആ​ലോ​ചി​ക്കാ​റു​ണ്ടെ​ന്നും സു​ര​ഭി പ​റ​യു​ന്നു.

ഈ ​ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്തും ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ൺ സ​മ​യ​ത്തും സോ​നു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് വ​ലി​യ ഒ​രു അ​നു​ഗ്ര​ഹം ആ​യി​രു​ന്നെ​ന്നും സു​ര​ഭി ല​ക്ഷ്മി പ​റ​ഞ്ഞു. സോ​നു​വി​ന്‍റെ ക​ട​യും വീ​ടും വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​ട്ടു​മു​ണ്ട്.

Related posts

Leave a Comment