സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് വായ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി;​ കാ​സ​ര്‍​ഗോ​ട് സ്വ​ദേ​ശി​ക​ളു​ടെ സ്വ​ത്ത്‍ ക​ണ്ടു​കെ​ട്ടി

കൊ​ച്ചി: സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ങ്കി​ല്‍ നി​ന്ന് കോ​ടി​ക​ള്‍ വാ​യ്പ​യെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​ക​ളു​ടെ 32 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ള്‍ കൂ​ടി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടു​കെ​ട്ടി.

കാ​സ​ര്‍​ഗോട് സ്വ​ദേ​ശി​ക​ളാ​യ സി.​ടി. സു​ലൈ​മാ​ന്‍, ഒ.​ടി. ന​ഫീ​സ​ത്ത്, മു​ഹ​മ്മ​ദ് സി​നാ​ന്‍ സു​ലൈ​മാ​ന്‍ എ​ന്നി​വ​രു​ടെ ഭൂ​സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. ഇ​വ​രു​ടെ 4.55 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ള്‍ നേ​ര​ത്തേ ക​ണ്ടു​കെ​ട്ടി​യി​രു​ന്നു.അ​ബു​ദാ​ബി​യി​ലെ ഹെ​ക്‌​സ ഓ​യി​ല്‍ ആ​ന്‍​ഡ് ഗ്യാ​സ് സ​ര്‍​വീ​സ​സ് എ​ല്‍​എ​ല്‍​സി​യു​ടെ ഉ​ട​മ​യാ​യി​രു​ന്ന കാ​സ​ര്‍​കോ​ട് തി​രു​ത്തു​മ്മ​ല്‍ ചേ​നോ​ത്ത് അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്ക് പി​എ​സ്‌​സി​യി​ല്‍ നി​ന്ന് 160 കോ​ടി​യോ​ളം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. 2013-17 കാ​ല​ത്തെ​ടു​ത്ത വാ​യ്പ​ത്തു​ക തി​രി​ച്ച​ട​ച്ചി​ല്ല.

ബി​സി​ന​സി​നാ​യി എ​ടു​ത്ത വാ​യ്പ​ത്തു​ക​യു​ടെ ഒ​രു​ഭാ​ഗം സ​ഹോ​ദ​ര​നാ​യ സി.​ടി. സു​ലൈ​മാ​ന്റെ എ​ന്‍​ആ​ര്‍​ഇ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു. ഇ​തു​പ​യോ​ഗി​ച്ച് 2022ല്‍ ​കാ​സ​ര്‍​കോ​ട്ട് വീ​ട് നി​ര്‍​മി​ച്ച് ഭാ​ര്യ​യു​ടെ​യും മ​കന്‍റെ​യും പേ​രി​ലാ​ക്കി​യ​താ​യി ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ബാ​ങ്ക് അ​ധി​കൃ​ത​ര്‍ കാ​സ​ര്‍​കോ​ട് ച​ന്ദേ​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​ഡി​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Related posts

Leave a Comment