ഹെൽമറ്റിനുള്ളിൽ സ്പീക്കർ; അപകടം വിളിച്ചുവരുത്തി ന്യൂജെൻ പിള്ളേരുടെ മരണപ്പാച്ചിൽ; സംഭവത്തെക്കുറിച്ച് പോലീസ് പറ‍യുന്നത്

കൊ​ല്ലം: ഹെ​ൽ​മ​റ്റി​നു​ള്ളി​ൽ സ്പീ​ക്ക​ർ ഫി​റ്റ് ചെ​യ്ത് യാ​ത്ര​ക്കി​ടെ പാ​ട്ടു കേ​ട്ടും ഫോ​ൺ ചെ​യ്തും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി പു​തി​യ ത​ല​മു​റ. ബൈ​ക്ക് യാ​ത്ര​ക്കി​ടെ​യാ​ണ് ഇ​ക്കൂ​ട്ട​ർ ഇ​ത്ത​ര​ത്തി​ൽ സം​ഗീ​തം ആ​സ്വ​ദി​ച്ചും ഫോ​ൺ വി​ളി​ച്ചും നി​ര​ത്തി​ലൂ​ടെ ചീ​റി​പ്പാ​യു​ന്ന​ത്. കാ​ണു​ന്ന​വ​ർ​ക്ക് ഇ​വ​ർ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​യി തോ​ന്നു​ക​യി​ല്ല.

ഫോ​ണി​ന്‍റെ സ്പീ​ക്ക​ർ അ​തി​വി​ദ​ഗ്ധ​മാ​യി ഹെൽ​മ​റ്റി​നു​ള്ളി​ൽ സ്ഥാ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്. വാ​ഹ​ന​പ​രി​ശോ​ധ​നാ​സ​മ​യ​ത്തു പോ​ലും പോ​ലീ​സി​ന് ഈ ​ക​ള്ള​ക്ക​ളി ക​ണ്ടു​പി​ടി​ക്കാ​നാ​വി​ല്ല. ഇ​ങ്ങ​നെ വാ​ഹ​നം ഓ​ടി​ക്ക​വെ ഫോ​ണി​ൽ സം​സാ​രി​ച്ചും സം​ഗീ​തം ആ​സ്വ​ദി​ച്ചും പോ​യ നി​ര​വ​ധി​പേ​ർ അ​ടു​ത്തി​ടെ ന​ഗ​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

തെ​റി​ച്ചു​വീ​ണ ഹെ​ൽ​മ​റ്റി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന സ്പീ​ക്ക​ർ അ​പ്പോ​ഴാ​ണ് ക​ണ്ടെ​ത്തി​യ​ത്. കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളി​ലാ​ണ് ഈ ​രീ​തി കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്. വളരെ അപകടകരമായ രീതിയി ലാണ് ഇവർ ബൈക്ക് ഓടിക്കുന്നത്. കൈവെള്ളയിൽ ഒതുങ്ങുന്ന രീതിയിലുള്ള ബ്ലൂടൂത്ത് സിസ്റ്റമാണ് ഇതിൽ ഉപയോഗി ക്കുന്നത്. മാർക്കറ്റിൽ 900 മുതൽ 3000 രൂപവരെയാണ് ഈ സിസ്റ്റത്തിന്‍റെ വില.

Related posts