ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ അപലപിച്ച് ട്രൂ​ഡോ; കാ​ന​ഡ​യി​ൽ ഹ​മാ​സ് അ​നു​കൂ​ലി​ക​ളു​ടെ ആ​ഹ്ളാദ​പ്ര​ക​ട​നം

ന്യൂ​ഡ​ൽ​ഹി: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ ഇ​ന്ത്യ- കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധ​ത്തി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ടെ ഇ​സ്ര​യേ​ലി​ൽ ഹ​മാ​സ് ന​ട​ത്തു​ന്ന ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജസ്റ്റിൻ ട്രൂഡോ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്പോ​ഴും രാ​ജ്യ​ത്ത് ഹ​മാ​സ് അ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്ലാ​ദ​പ്ര​ക​ട​നം.

ഒ​ന്‍റാ​റി​യോ​യി​ലെ മി​സി​സാ​ഗ​യി​ലെ തെ​രു​വു​ക​ളി​ൽ പ​ല​സ്തീ​ൻ പ​താ​ക​ക​ൾ വീ​ശി​യാ​ണ് ഹ​മാ​സ് അ​നു​കൂ​ലി​ക​ൾ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

റെ​ബ​ൽ ന്യൂ​സ് കാ​ന​ഡ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ട്ര​ക്കു​ക​ളി​ലും കാ​റു​ക​ളി​ലും ആ​ളു​ക​ൾ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും പ​ല​സ്തീ​ൻ പ​താ​ക വീ​ശു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സ്വീ​ഡ​ൻ, ജ​ർ​മ​നി, തു​ർ​ക്കി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ങ്ങ​ളു​ടെ വീ​ഡി​യോ വി​വി​ധ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ​ടി​ഞ്ഞാ​റ​ൻ യൂ​റോ​പ്പി​ലെ​യും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും ചി​ല ന​ഗ​ര​ങ്ങ​ളി​ലും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​താ​യി റെ​ബ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Related posts

Leave a Comment