ബി ​നി​ല​വ​റ തു​റ​ക്ക​ണമെന്ന ഭ​ക്ത​രു​ടെ ആ​വ​ശ്യം നി​ഷേ​ധി​ക്ക​രു​ത്; എ​ന്നാ​ൽ ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെന്ന് വി. ​മു​ര​ളീ​ധ​ര​ൻ

muralidharanതി​രു​വ​ന​ന്ത​പു​രം: ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ബി ​നി​ല​വ​റ തു​റ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം വി. ​മു​ര​ളീ​ധ​ര​ൻ. ക്ഷേ​ത്ര​ത്തി​ലെ നി​ല​വ​റ​ക​ളി​ലെ സ്വ​ത്തു​ക്ക​ളെ​ക്കു​റി​ച്ച് ഭ​ക്ത​ന്‍​മാ​ര്‍​ക്ക് അ​റി​യാ​ന്‍ താ​ല്‍​പ്പ​ര്യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ഭ​ക്ത​രു​ടെ ആ​വ​ശ്യം നി​ഷേ​ധി​ക്ക​രു​ത്. എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​ലെ ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ല. ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ള്‍​ക്കൊ​പ്പം ക്ഷേ​ത്ര സ്വ​ത്തു​ക്ക​ളും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യ വ​സ്തു​ക്ക​ള്‍ നി​ല​നി​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ അ​വ എ​ത്ര​യു​ണ്ടെ​ന്ന് കൃ​ത്യ​മാ​യി അ​റി​യു​ക​യും രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Related posts