ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​റി​ല്‍; സിന്ധുവും പ്രണോയും പുറത്ത്

ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​ക്കു നി​രാ​ശ​യു​ടെ ദി​നം. പ്ര​ധാ​ന​താ​രം പി.​വി. സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി. എ​ന്നാ​ല്‍ കി​ഡം​ബി ശ്രീ​കാ​ന്ത് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലെ​ത്തി​യ​ത് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. എ​ച്ച്. എ​സ്. പ്ര​ണോ​യി​യും പു​റ​ത്താ​യി.

ഉ​ജ്വ​ല​മാ​യി പോ​രാ​ടി​യ സി​ന്ധു നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കാ​ണ് തോ​റ്റ​ത്. ചൈ​ന​യു​ടെ ഗ​വോ ഫാ​ങ്ജി​യോ​ട് 18-21, 19-21നാ​ണ് സി​ന്ധു​വി​ന്‍റെ തോ​ല്‍വി. ഏ​ക​ദേ​ശം ഒ​രു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് സി​ന്ധു ആ​ദ്യ റൗ​ണ്ടു​ക​ളി​ല്‍ പു​റ​ത്താ​കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഒ​ക്ടോ​ബ​റി​ല്‍ ഡെ​ന്‍മാ​ര്‍ക്ക് ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​ന്‍ താ​രം പു​റ​ത്താ​യി​രു​ന്നു.

മു​ന്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ശ്രീ​കാ​ന്ത് അ​ധി​കം വി​യ​ര്‍പ്പൊ​ഴു​ക്കാ​തെ​യാ​ണ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ത​ന്നെ തോ​ല്‍പ്പി​ച്ച ഹോ​ങ്കോം​ഗി​ന്‍റെ വോം​ഗ് വിം​ഗ് കി ​വി​ന്‍സെ​ന്‍റി​നെ 21-15, 21-14നാ​ണ് ശ്രീ​കാ​ന്ത് തോ​ല്‍പ്പി​ച്ച​ത്. ക്വാ​ര്‍ട്ട​റി​ല്‍ ഇ​ന്ത്യ​ന്‍ താ​രം കൊ​റി​യ​യു​ടെ ലീ ​ഡോം​ഗ് ക്യു​നി​നെ നേ​രി​ടും.

പ്ര​ണോ​യി​യെ ഇ​ന്തോ​നേ​ഷ്യ​യു​ടെ ആ​ന്‍റ​ണി സി​നി​സു​ക ഗി​ന്‍റി​ഗാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​വ​രെ തോ​ല്‍പ്പി​ച്ചെ​ത്തി​യ ഇ​ന്ത്യ​യു​ടെ മ​നു അ​ത്രി-​ബി. സു​മി​ത് റെ​ഡ്ഡി സ​ഖ്യം 18-21, 21-16, 12-21ന് ​ചൈ​ന​യു​ടെ ഹി ​ജി​റ്റിം​ഗ്-​ടാ​ന്‍ ക്വിം​ഗ് സ​ഖ്യ​ത്തോ​ടു തോ​റ്റു. മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ പ്ര​ണ​വ് ജെ​റി ചോ​പ്ര-​എ​ന്‍. സി​കി റെ​ഡ്ഡി സ​ഖ്യം 16-21, 16-21ന് ​മ​ലേ​ഷ്യ​യു​ടെ ചാ​ന്‍ പെം​ഗ് സൂ​ണ്‍-​ഗോ​വ ലി​യു യിം​ഗ് കൂ​ട്ടു​കെ​ട്ടി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.

Related posts