ഇ​നി ഏ​ഷ്യാ ക​പ്പ്

ന്യൂ​ഡ​ല്‍ഹി: ക്രി​ക്ക​റ്റി​ല്‍ ഏ​ഷ്യ​യി​ലെ ശ​ക്തി​യാ​രെ​ന്ന് അ​റി​യു​ന്ന​തി​നു​ള്ള പോ​രാ​ട്ടം യു​എ​ഇ​യി​ല്‍ ശ​നി​യാ​ഴ്ച തു​ട​ങ്ങും. ആ​റു ടീ​മു​ക​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന പോ​രാ​ട്ട​ത്തി​ല്‍ ഓ​രോ ടീ​മും ഏ​ഷ്യ​യി​ലെ ക​രു​ത്ത​രാ​രെ​ന്നു തെ​ളി​യി​ക്കാ​നാ​യി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്.

ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ന്‍, ഹോ​ങ്കോം​ഗ് ടീ​മു​ക​ള്‍ ഗ്രൂ​പ്പ് എ​യി​ലും ഗ്രൂ​പ്പ് ബി​യി​ല്‍ ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ന്‍ ടീ​മു​ക​ളു​മാ​ണ്. ഗ്രൂ​പ്പി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ സൂ​പ്പ​ര്‍ ഫോ​ര്‍ ഘ​ട്ട​ത്തി​ല്‍ പോ​രാ​ടും. ഈ​ഘ​ട്ട​ത്തി​ല്‍ നാ​ലു ടീ​മും ഏ​റ്റു​മു​ട്ടും. ഇ​തി​ല്‍ ആ​ദ്യ സ്ഥാ​നത്തെത്തു​ന്ന ര​ണ്ടു ടീ​മു​ക​ള്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ക്കും. ഈ ​മാ​സം 28നാ​ണ് ഫൈ​ന​ല്‍.

ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക പോ​രാ​ട്ട​ത്തോ​ടെ​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് തു​ട​ങ്ങു​ന്ന​ത്. ഏ​ഷ്യാ ക​പ്പി​ന്‍റെ 14-ാം എ​ഡി​ഷ​നാ​ണ് യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന​ത്. ഏ​ഷ്യ ക​പ്പ് ക്വാ​ളി​ഫ​യ​റി​ലൂ​ടെ​യാ​ണ് ഹോ​ങ്കോം​ഗി​നു ഏ​ഷ്യ ക​പ്പി​നു യോ​ഗ്യ​ത ല​ഭി​ച്ച​ത്. യോ​ഗ്യ​ത നേ​ടി​യ​തോ​ടെ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഹോ​ങ്കോം​ഗി​ന്‍റെ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്രി​ക്ക​റ്റ് കൗ​ണ്‍സി​ല്‍ (ഐ​സി​സി) ഏ​ക​ദി​ന പ​ദ​വി ന​ല്‍കു​ക​യും ചെ​യ്തു.

ഇ​ത്ത​വ​ണ ഇ​ന്ത്യ​യി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള രാ​ഷ്‌ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍ന്നാ​ണ് വേ​ദി യു​എ​ഇ​യി​ലേ​ക്കു മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ത​വ​ണ ട്വ​ന്‍റി20 ഫോ​ര്‍മാ​റ്റി​ലാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തി​യ​ത്.

രോ​ഹി​ത് ശ​ര്‍മ​യും സം​ഘ​വും യു​എ​ഇ​യി​ല്‍

മും​ബൈ: ഏ​ഷ്യ ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീം ​യു​എ​ഇ​യി​ല്‍. ലി​മി​റ്റ​ഡ് ഓ​വ​ര്‍ ക്രി​ക്ക​റ്റി​ലെ താ​ര​ങ്ങ​ളാ​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും രോ​ഹി​ത് ശ​ര്‍മ​യും ഇ​വ​ര്‍ക്കൊ​പ്പം ലി​മി​റ്റ​ഡ് ഓ​വ​റി​ലെ സ്‌​പെ​ഷ​ലി​സ്റ്റു​ക​ളു​മു​ണ്ട്. രോ​ഹി​താ​ണ് ഏ​ഷ്യ ക​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ നാ​യ​ക​ന്‍. വി​രാ​ട് കോ​ഹ്‌ലി​ക്കു വി​ശ്ര​മം ന​ല്‍കി​യ​തി​നാ​ലാ​ണ് രോ​ഹി​തി​ന് നാ​യ​ക​സ്ഥാ​നം ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ഏ​ഷ്യ​ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഒ​രു കൂ​ട്ട​ര്‍ യു​എ​ഇ​യി​ലെ​ത്തി​യ​ത്. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള പ​ര​മ്പ​ര പൂ​ര്‍ത്തി​യാ​ക്കി​യ ഇ​ന്ത്യ​ന്‍ ടീ​മി​ലെ മ​റ്റു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഇ​വ​ര്‍ക്കൊ​പ്പം ചേ​രും. ശ​നി​യാ​ഴ്ച​യാ​ണ് ടൂ​ര്‍ണ​മെ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്.

ഏഷ്യാ കപ്പ്

ഏ​ഷ്യ​ക​പ്പ് ഇ​തു​വ​രെ: 13
2018 ഫോ​ര്‍മാ​റ്റ്: ഏ​ക​ദി​നം
കൂ​ടു​ത​ല്‍ വി​ജ​യം നേ​ടി​യ ടീം: ​ഇ​ന്ത്യ
(5 ഏ​ക​ദി​ന കി​രീ​ട​വും
ഒ​രു ട്വ​ന്‍റി 20 കി​രീ​ട​വും)
നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​ര്‍: ഇ​ന്ത്യ
കൂ​ടു​ത​ല്‍ റ​ണ്‍സ്: സ​ന​ത് ജ​യ​സൂ​ര്യ
(1220 ഏ​ക​ദി​ന റ​ണ്‍സ്)
കൂ​ടു​ത​ല്‍ വി​ക്ക​റ്റ്: മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍
(30 ഏ​ക​ദി​ന വി​ക്ക​റ്റ്)
മു​ന്‍ വേ​ദി​ക​ളും ചാ​മ്പ്യ​ന്‍മാ​രും
1984 (ഷാ​ര്‍ജ): ഇ​ന്ത്യ
1986 (ശ്രീ​ല​ങ്ക): ശ്രീ​ല​ങ്ക
1988 (ബം​ഗ്ലാ​ദേ​ശ്): ഇ​ന്ത്യ
1990-91( ഇ​ന്ത്യ): ഇ​ന്ത്യ
1995 (യു​എ​ഇ): ഇ​ന്ത്യ
1997 (ശ്രീ​ല​ങ്ക): ശ്രീ​ല​ങ്ക
2000 (ബം​ഗ്ലാ​ദേ​ശ്): പാ​ക്കി​സ്ഥാ​ന്‍
2004 (ശ്രീ​ല​ങ്ക): ശ്രീ​ല​ങ്ക
2008 (പാ​ക്കി​സ്ഥാ​ന്‍): ശ്രീ​ല​ങ്ക
2010 (ശ്രീ​ല​ങ്ക): ഇ​ന്ത്യ
2012 (ബം​ഗ്ലാ​ദേ​ശ്): പാ​ക്കി​സ്ഥാ​ന്‍
2014 (ബം​ഗ്ലാ​ദേ​ശ്): ശ്രീ​ല​ങ്ക
2016 (ബം​ഗ്ലാദേ​ശ്): ഇ​ന്ത്യ

Related posts