ലങ്കാദഹനം പൂർണം; അഫ്ഗാനോടും തോറ്റ ശ്രീലങ്ക പുറത്ത്

അ​ബു​ദാ​ബി: ബം​ഗ്ലാ​ദേ​ശി​നു പി​ന്നാ​ലെ താ​ര​ത​മ്യേ​ന ചെ​റു​മീ​നു​ക​ളെ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന അ​ഫ്ഗാ​നി​സ്ഥാ​നോ​ടും തോ​റ്റ് ശ്രീ​ല​ങ്ക ഏ​ഷ്യാ​ക​പ്പ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്ന് പു​റ​ത്താ​യി. ബം​ഗ്ലാ​വീ​ര്യ​ത്തി​നു മു​ന്നി​ൽ 137 റ​ൺ‌​സി​നാ​ണ് ത​ക​ർ​ന്ന​തെ​ങ്കി​ൽ അ​ഫ്ഗാ​നോ​ട് 91 റ​ണ്‍​സി​നാ​ണ് ല​ങ്ക പ​രാ​ജ​യ​പ്പെ​ട്ട​ത്.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ന്‍ 249 റ​ണ്‍​സ​ടി​ച്ച​പ്പോ​ള്‍ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക​യു​ടെ ഇ​ന്നി​ങ്‌​സ് 158 ല്‍ ​ഒ​തു​ങ്ങി. 41.2 ഓ​വ​റി​ല്‍ 158-ന് ​എ​ല്ലാ​വ​രും പു​റ​ത്താ​കു​ക​യാ​യി​രു​ന്നു. ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി​യ മു​ജീ​ബു​റ​ഹ്മാ​ന്‍, ഗു​ല്‍​ബാ​ദി​ന്‍ ന​യി​ബ്, മു​ഹ​മ്മ​ദ് ന​ബി, റാ​ഷി​ദ് ഖാ​ന്‍ എ​ന്നി​വ​രു​ടെ ബൗ​ളിം​ഗ് ആ​ണ് ല​ങ്ക​ൻ ബാ​റ്റിം​ഗ് നി​ര​യു​ടെ ന​ടു​വൊ​ടി​ച്ച​ത്.

36 റ​ണ്‍​സ് നേ​ടി​യ ഓ​പ്പ​ണ​ര്‍ ഉ​പു​ല്‍ ത​രം​ഗ​യാ​ണ് ല​ങ്ക​ന്‍ നി​ര​യി​ലെ ടോ​പ്‌​സ്‌​കോ​റ​ര്‍. നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​ൻ റ​ഹ്മ​ത്ത് ഷാ​യാ​യു​ടെ ബാ​റ്റിം​ഗ് ക​രു​ത്തി​ലാ​ണ് 249 എ​ന്ന മാ​ന്യ​മ​യ ടോ​ട്ട​ൽ പ​ടു​ത്തു‍​യ​ർ​ത്തി​യ​ത്. 90 പ​ന്തി​ൽ 72 റ​ണ്‍​സെ​ടു​ത്ത റ​ഹ്മ​ത്ത് അ​ഞ്ചു​ത​വ​ണ​യാ​ണ് പ​ന്ത് ബൗ​ണ്ട​റി​ലൈ​ൻ ക​ട​ത്തി​യ​ത്. 45 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ ഇ​ഹ്സാ​നു​ള്ള റ​ഹ്മ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി.

ല​ങ്ക​യ്ക്കു വേ​ണ്ടി ഒ​മ്പ​ത് ഓ​വ​ര്‍ എ​റി​ഞ്ഞ് 55 റ​ണ്‍​സ് വി​ട്ടു​കൊ​ടു​ത്ത് തി​സ​ര പെ​രേ​ര അ​ഞ്ചു വി​ക്ക​റ്റെ​ടു​ത്തു. എ​ന്നാ​ൽ മ​റ്റ് ബൗ​ള​ർ​മാ​ർ​ക്കൊ​ന്നും പ്ര​തീ​ക്ഷി​ച്ച മി​ക​വ് പു​ല​ർ​ത്താ​നാ​യി​ല്ല.

Related posts