എ​ടി​പി റാങ്കിംഗ്: ന​ദാ​ല്‍ സ്ഥാനം നി​ല​നി​ർ​ത്തി

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് താ​രം റാ​ഫേ​ല്‍ ന​ദാ​ല്‍ എ​ടി​പി ലോ​ക റാ​ങ്കി​ല്‍ ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി. തി​ങ്ക​ളാ​ഴ്ച പു​റ​ത്തു​വി​ട്ട റാ​ങ്കിം​ഗി​ൽ 8,760 പോ​യി​ന്‍റാ​ണ് ന​ദാ​ലി​നു​ള്ള​ത്. ര​ണ്ടാം റാ​ങ്കി​ലു​ള്ള സ്വി​സ് താ​രം റോ​ജ​ർ ഫെ​ഡ​റ​റെ​ക്കാ​ൾ(6,900) ഏ​റെ മു​ന്നി​ലാ​ണ് താ​രം.

യു​എ​സ് ഓ​പ്പ​ൺ കി​രീ​ട​ജേ​താ​വ് നൊ​വാ​ക് ജോ​ക്കാ​വി​ച്ചാ​ണ് റാ​ങ്കിം​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്ത്. റ​ണ്ണ​റ​പ്പ് അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ(5,980) നാ​ലാം റാ​ങ്കി​ലേ​ക്ക് മു​ന്നേ​റി.

Related posts