ലഹരിക്കളി ഇവിടെ വേണ്ട; ശ്രീനാഥ് ഭാസിക്ക് സി​നി​മ​യി​ൽ അ​നി​ശ്ചി​ത​കാ​ല വി​ല​ക്ക്;കുറ്റം സമതിച്ച് നടൻ


അ​തേ​സ​മ​യം നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ സി​നി​മ​യി​ൽ നി​ന്നും അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് വി​ല​ക്കി. പ​രാ​തി​ക്കാ​രി​യു​മാ​യും ശ്രീ​നാ​ഥ് ഭാ​സി​യു​മാ​യും സം​ഘ​ട​ന ച​ർ​ച്ച ന​ട​ത്തി.

തെ​റ്റ് പ​റ്റി​യ​ന്ന് ന​ട​ൻ സ​മ്മ​തി​ച്ചു. ഇ​നി​യൊ​രി​ക്ക​ലും ഇ​ത്ത​രം സ​മീ​പ​നം ഉ​ണ്ടാ​കി​ല്ല. ചി​ല മാ​ന​സി​ക, വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​തെ​ന്നും ശ്രീ​നാ​ഥ് തു​റ​ന്ന് സ​മ്മ​തി​ച്ച​താ​യും യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി എം. ​ര​ഞ്ജി​ത് വ്യ​ക്ത​മാ​ക്കി.

കേ​സി​ൽ യാ​തൊ​രു ഇ​ട​പെ​ട​ലും ന​ട​ത്തി​ല്ല. സി​നി​മാ മേ​ഖ​ല​യി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ര​ഞ്ജി​ത് ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ൽ ഡ​ബ്ബിം​ഗ് ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന നാ​ല് സി​നി​മ​ക​ളും, ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്ന ഒ​രു സി​നി​മ​യും പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​സ​രം ന​ൽ​കും.

പി​ന്നീ​ട് കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നി​ർ​മാ​താ​ക്ക​ൾ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ സി​നി​മ​ക​ൾ ചെ​യ്യി​ല്ല. എ​ന്നു​വ​രെ മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നു​ള്ള​ത് സം​ഘ​ട തീ​രു​മാ​നി​ക്കും.

അ​വ​താ​ര​ക​യോ​ട് ന​ട​ൻ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ലും മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

മു​ന്പ് പെ​രു​മാ​റ്റ ദൂ​ഷ്യ​ത്തി​ന്‍റെ പേ​രി​ൽ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും രേ​ഖാ​മൂ​ലം പ​രാ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി​യെ​ന്നും ര​ഞ്ജി​ത് പ​റ​ഞ്ഞു.

Related posts

Leave a Comment