അന്ന് എനിക്കതില്‍ വിജയിക്കാനായില്ല! ഈ ഫിലിം സ്കൂള്‍”ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്… സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്നആത്മഹത്യാക്കുറിപ്പ്‌

dd600കോളജുകളില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ അനുദിനം വര്‍ധിക്കുകയാണ്. ആ കൂട്ടത്തില്‍ ഏറ്റവും പുതിയതാണ്  കോല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളത്. ഇവിടെ രണ്ട് മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച് കുഞ്ഞില മസ്സില്ലമണി എന്ന പെണ്‍കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞിലയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കത്തിന്റെ വിവര്‍ത്തനം ഇങ്ങനെ… ‘ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്നെ സ്‌നേഹിക്കുന്നയാളും അമ്മയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.പക്ഷെ എനിക്കതിന് കഴിയില്ല. നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിനിയാണെങ്കില്‍, നിങ്ങള്‍ ലൈംഗിക അതിക്രമത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും. എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ് ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. ഞാന്‍ എടുത്ത സിനിമകളെ കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു കരച്ചില്‍ വരുന്നു. എസ്.ആര്‍.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു. ഈ ‘ഫിലിം സ്കൂള്‍’ ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍. ഇതാ എന്നെ തിന്നോളൂ, നിങ്ങളുടെ ഉള്ള് നിറയട്ടെ.

Related posts