ഡോക്ടര്‍ ഒപ്പിട്ടു നല്‍കിയത് വെള്ളപ്പേപ്പറില്‍! ശ്രീജിത്തിനെ ആദ്യം വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരേ ശ്രീജിത്തിന്റെ കുടുംബം; അന്വേഷണം നടത്തണമെന്നു ഭാര്യ അഖില

കൊ​​ച്ചി: വ​​രാ​​പ്പു​​ഴ ക​​സ്റ്റ​​ഡി മ​​ര​​ണ​​ത്തി​​ൽ ആ​​ദ്യം വൈ​​ദ്യ​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ ഡോ​​ക്ട​​ർ​​ക്കെ​​തി​​രേ ശ്രീ​​ജി​​ത്തി​​ന്‍റെ കു​​ടും​​ബം രം​​ഗ​​ത്ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​ന്ന​​തി​​നു മു​​ന്പു ശ്രീ​​ജി​​ത്തി​​നെ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ പ​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ ഡോ​​ക്ട​​ർ​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നു ഭാ​​ര്യ അ​​ഖി​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ശ്രീ​​ജി​​ത്തി​​നെ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കാ​​തെ ഡോ​​ക്ട​​ർ വെ​​ള്ള​​പ്പേ​​പ്പ​​റി​​ൽ ഒ​​പ്പി​​ട്ടു​​ ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു. ഡോ​​ക്ട​​റു​​ടെ ഭാ​​ഗ​​ത്തു വ​​ലി​​യ വീ​​ഴ്ച​​യു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ൾ കൃ​​ത്യ​​മാ​​യി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ൽ ശ്രീ​​ജി​​ത്ത് ഇ​​പ്പോ​​ഴും ജീ​​വ​​നോ​​ടെ ഉ​​ണ്ടാ​​കു​​മാ​​യി​​രു​​ന്നു. പ​​രി​​ക്കേ​​റ്റ ശ്രീ​​ജി​​ത്തി​​നെ പ​​രി​​ശോ​​ധി​​ക്കാ​​ൻ ഡോ​​ക്ട​​ർ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​തു ഗു​​രു​​ത​​ര വീ​​ഴ്ച​​യാ​​ണ്. ഡോ​​ക്ട​​റെ​​യും കേ​​സി​​ൽ പ്ര​​തി ചേ​​ർ​​ക്ക​​ണം.

ശ്രീ​​ജി​​ത്തി​​നു വ​​യ​​റു​വേ​​ദ​​ന ക​​ല​​ശ​​ലാ​​യ​​തി​​നാ​​ൽ ഏ​​ഴി​​നു രാ​​വി​​ലെ 8.45ന് ​​വ​​രാ​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ലും അ​​ന്നേ​ദി​​വ​​സം ഉ​​ച്ച​ക​​ഴി​​ഞ്ഞു പ​​റ​​വൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലും എ​​ത്തി​​ച്ചെ​​ന്ന് എ​​സ്ഐ ജി.​​എ​​സ്. ദീ​​പ​​ക്കി​​ന്‍റെ റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു​ണ്ട്.

Related posts