വിശ്വസിച്ചാലും ഇല്ലെങ്കിലും..! വീ​ടു​ക​ളി​ൽ ജ​ന​ൽ ഗ്ലാ​സു​ക​ളി​ൽ സ്റ്റി​ക്ക​ർ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി; സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്ന് പോലീസ്

ക​രു​നാ​ഗ​പ്പ​ള്ളി : വീ​ടു​ക​ളി​ൽ ജ​ന​ൽ ഗ്ലാ​സു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്നെ​ന്ന വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ്. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും, മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി സി​ഐ രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ശി​വ​കു​മാ​റും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ക്ഷ​ണ​ത്തി​ലാ​ണ് ഗ്ലാ​സ് ക​ട​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സ്റ്റി​ക്ക​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ ജ​ന​ങ്ങ​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്നും സി​ഐ പ​റ​ഞ്ഞു.

നി​ർ​മാ​ണ വേ​ള​യി​ൽ ത​ന്നെ ക​മ്പ​നി​യി​ൽ നി​ന്നും ഗ്ലാ​സു​ക​ൾ ഉ​ര​ഞ്ഞ് പൊ​ട്ടാ​തി​രി​ക്കാ​ൻ ക​മ്പ​നി ത​ന്നെ പ​തി​ച്ച് വി​ടു​ന്ന സ്റ്റി​ക്ക​റാ​ണി​തെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഗ്ലാ​സ് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. പ​ല വീ​ട്ടു​ക്കാ​രും ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​ന്ന വാ​ർ​ത്ത​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്റ്റി​ക്ക​റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts