സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ; മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും കേ​സി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഫേ‌​സ്ബു​ക്കി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കുവ​ച്ച​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​യ​തുകൊ​ണ്ടാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന അ​ഹം​ഭാ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കോ​ണ്‍​ഗ്ര​സ്- യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ന്ത്രം വി​ല​പ്പോ​വി​ല്ലെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ പു​റ​ത്തുവ​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലേ​യെ​ന്നും സോ​ണി​യാ​ഗാ​ന്ധി​യോ​ടൊ​പ്പം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി നി​ല്‍​ക്കു​ന്ന ഫോ​ട്ടോ മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​ക്ക് ഓ​ര്‍​മ​യു​ള്ളോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.
മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment