നടിയും നർത്തകിയുമായ സുജ ചന്ദ്രൻ കഴിഞ്ഞദിവസം മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയിൽ അതി വൈകാരികമായി പെരുമാറുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലുടെ നീളം വൈറലായിരുന്നു. പ്രാർഥനാനിരത ആയിരിക്കുന്ന സമയത്ത് ഒരു ഘട്ടം വന്നപ്പോൾ താരത്തിന് സ്വയം നിയന്ത്രിക്കാനാകാത്തവിധം ഒരു ഉൻമാദാവസ്ഥയിലേക്ക് എത്തിച്ചേർന്നിരുന്നു. അതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകൾ ട്രോളുകയുംചെയ്തിരുന്നു. ഇപ്പോഴിതാ ട്രോളുകൾക്ക് പ്രതികരണവുമായി താരം എത്തിയിരിക്കുകയാണ്.
സുധ ചന്ദ്രന്റെ വാക്കുകൾ…
ഞാൻ ഇവിടെ അതിനെ (ഭജനയ്ക്കിടെ വൈകാരികമായി പെരുമാറിയ സംഭവം) ന്യായീകരിക്കാനല്ല വന്നിരിക്കുന്നത്. ജീവിതത്തെക്കുറിച്ച് എനിക്ക് എന്റേതായ ധാരണയുണ്ട്. ഞാൻ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. എന്നെക്കുറിച്ച് ട്രോളുകൾ ഉണ്ടാക്കുന്നവരെ ഞാൻ കാര്യമാക്കാറില്ല. ട്രോൾ ചെയ്യുന്നവർക്ക് അത് നല്ലതായിരിക്കും, നിങ്ങൾ സന്തോഷിക്കൂ. അവരെ ഞാൻ ഒരിക്കലും വകവയ്ക്കുന്നില്ല.
എന്റെ വികാരങ്ങളോട് യോജിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരെയാണ് ഞാൻ ഗൗനിക്കുന്നത്. മറ്റുള്ളവർ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് അത് പ്രധാനമാണ്. വരുന്ന ട്രോളുകൾക്കോ അനാവശ്യമായ അഭിപ്രായങ്ങൾക്കോ ഞാൻ ഉത്തരവാദിയല്ല. എനിക്ക് അപകടമുണ്ടായതിന് ശേഷം ഞാൻ ചെയ്ത കാര്യങ്ങൾ കണ്ടിട്ട് ആളുകൾ എന്നെ വിമർശിക്കുകയും ഞാനൊരു വിഡ്ഢിയാണെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അത് വിജയിച്ചുക്കഴിഞ്ഞാൽ, ആളുകൾ പിന്നെ അതിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ.
-സുധ ചന്ദ്രൻ
