കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം ; ഡി​സം​ബ​റി​ല്‍ 5.51 കോ​ടി റി​ക്കാ​ര്‍​ഡ് വ​രു​മാ​നം; ഏറ്റവും ഉയർന്ന മാസവരുമാനം

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി ഡി​സം​ബ​റി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി. ഒ​രു മാ​സ​ത്തി​ല്‍ 5.51 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് കോ​ര്‍​പ​റേ​ഷ​നു ല​ഭി​ച്ച​ത്. 2021-ല്‍ ​ബ​ജ​റ്റ് ടൂ​റി​സം പ​ദ്ധ​തി ആ​രം​ഭി​ച്ച​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന മാ​സ​വ​രു​മാ​ന​മാ​ണി​ത്. ഇ​തോ​ടെ 2024 ഡി​സം​ബ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന നാ​ല​ര കോ​ടി രൂ​പ​യു​ടെ പ്ര​തി​മാ​സ റി​ക്കാ​ര്‍​ഡും മ​റി​ക​ട​ന്നു.

ആ​ക​ര്‍​ഷ​ക​മാ​യ ടൂ​ര്‍ പാ​ക്കേ​ജു​ക​ളും യാ​ത്ര​ക്കാ​രു​ടെ മി​ക​ച്ച പ്ര​തി​ക​ര​ണ​വു​മാ​ണ് ഈ ​റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ന് വ​ഴി​തെ​ളി​ച്ച​തെ​ന്ന് ബ​ജ​റ്റ് ടൂ​റി​സം സം​സ്ഥാ​ന കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ 90 കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ 80 ഡി​പ്പോ​ക​ളി​ല്‍​നി​ന്നും ബ​ജ​റ്റ് ടൂ​റി​സം പാ​ക്കേ​ജു​ക​ള്‍ ന​ട​പ്പാ​ക്കി​യി​രു​ന്നു.

ഡി​സം​ബ​റി​ല്‍ മാ​ത്രം സം​സ്ഥാ​ന​ത്താ​കെ ഇ​ത്ത​രം 2,505 ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ഇ​തി​ലൂ​ടെ 1,16,300 യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര-​തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. ഡി​സം​ബ​ര്‍-​ജ​നു​വ​രി മാ​സ​ങ്ങ​ളി​ലെ കോ​ട​മ​ഞ്ഞും അ​വ​ധി​ക്കാ​ല തി​ര​ക്കും മു​ന്‍​കൂ​ട്ടി ക​ണ​ക്കി​ലെ​ടു​ത്ത് ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍ ഒ​രു​ക്കി​യ പു​തി​യ വി​നോ​ദ​യാ​ത്ര പാ​ക്കേ​ജു​ക​ള്‍ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​ന്‍ നി​ര്‍​ണാ​യ​ക​മാ​യി.

മ​ല​ക്ക​പ്പാ​റ​യും മൂ​ന്നാ​റും യാ​ത്ര​ക്കാ​രു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളാ​യി. ഇ​തി​നൊ​പ്പം ത​മി​ഴ്‌​നാ​ട്ടി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മേ​ഘ​മ​ല, ഊ​ട്ടി, കൊ​ടൈ​ക്ക​നാ​ല്‍, രാ​മേ​ശ്വ​രം, ക​ന്യാ​കു​മാ​രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​ക​ളും വ​ലി​യ തോ​തി​ല്‍ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ച്ചു.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, സൂ​പ്പ​ര്‍ ഡീ​ല​ക്‌​സ് ബ​സു​ക​ളാ​ണ് ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ച്ച​യും മ​ഞ്ഞ​യും നി​റ​ത്തി​ലു​ള്ള പു​തി​യ 150 ബ​സു​ക​ളാ​ണ് ബ​ജ​റ്റ് ടൂ​റി​സ​ത്തി​നാ​യി പു​തി​യ​താ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ല്‍ 17 ബ​സു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​ക​ളി​ല്‍​നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തു​നി​ന്നും ബ​ജ​റ്റ് ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ട്രി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്നു.

Related posts

Leave a Comment