രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശൈ​ലി മാ​റ്റി​യി​ല്ലെ​ങ്കി​ൽ  ജ​നം ഇ​നി​യും അ​ക​ലുമെന്ന് വി.​എം. സു​ധീ​ര​ൻ

ചെ​റാ​യി: രാ​ഷ്ട്രീ​യം ജ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​ക​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന നി​ല​വി​ലെ കാ​ല​ഘ​ട്ട​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ശൈ​ലി മാ​റ്റ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ജ​നം രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് ഇ​നി​യും അ​ക​ന്ന് കൊ​ണ്ടി​രി​ക്കു​മെ​ന്നും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​എം. സു​ധീ​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു കെ.​എ​സ്. ഷാ​ജി​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ഷ്ട്രീ​യം ജ​ന​ത്തി​ന് വേ​ണ്ടി ആ​യി​രി​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​ത്തി​നു മാ​ത്ര​മാ​യി​രി​ക്ക​രു​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

കെ.​എ​സ്. ഷാ​ജി സ്മാ​ര​ക ട്ര​സ്റ്റാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ള്ള​ത്താം കു​ള​ങ്ങ​ര​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എം.​ബി. ച​ന്ദ്ര​ഹാ​സ​ൻ അ​ധ്യ​ക്ഷ​നാ​യി. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ് , കെ​പി​സി​സി സെ​ക്ര​ട്ട​റി ‌എം.​വി. പോ​ൾ, ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, എം.​ജെ. ടോ​മി, കെ.​ആ​ർ. സു​ഭാ​ഷ്, കെ.​വി. അ​ഗ​സ്റ്റി​ൻ, എം.​എം. പ്ര​മു​ഖ​ൻ, ടി.​ജെ. അ​നി​രു​ദ്ധ​ൻ, ന​സീ​ബ ശു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts