വാ​ഴ​ക്കു​ള​ത്ത് റി​ട്ടയേർഡ് മേ​ജ​ർ സു​ബേ​ദാ​റി​ന്‍റെ വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം; 36 പ​വ​ൻ ക​വ​ർ​ന്നു;സ്വ​ർ​ണം വ​ച്ചി​രു​ന്ന മേ​ശ​യ​ട​ക്കം മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോയി

വാ​ഴ​ക്കു​ളം: റി​ട്ട. മേ​ജ​ർ സു​ബേ​ദാ​റി​ന്‍റെ വീ​ട്ടി​ൽ വ​ൻ മോ​ഷ​ണം. 36 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ആ​ഭ​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മേ​ശ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്. റി​ട്ട. മേ​ജ​ർ സു​ബേ​ദാ​ർ കാ​വ​ന പി​ച്ചാ​പ്പി​ള​ളി​ൽ ലൂ​ക്കാ ലൂ​ക്കാ​യു​ടെ ഇ​രു​നി​ല വീ​ട്ടി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് മോ​ഷ​ണ​മു​ണ്ടാ​യ​ത്‌.

ഇ​ന്നു വെ​ളു​പ്പി​ന് അ​ഞ്ചോ​ടെ​യാ​ണ് മേ​ശ കാ​ണാ​നി​ല്ലെ​ന്ന വി​വ​രം ഇ​വ​ർ അ​റി​ഞ്ഞ​ത്. പു​റ​ത്തേ​ക്കു​ള്ള വാ​തി​ൽ ചാ​രി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്തും ഭ​വ​ന​ഭേ​ദ​നം ന​ട​ത്തി​യ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും കാ​ണാ​നി​ല്ല. കി​ട​പ്പു​മു​റി​യാ​യും ഉ​പ​യോ​ഗി​ക്കാ​റു​ള്ള താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ നി​ന്നാ​ണ് സ്വ​ർ​ണം വ​ച്ചി​രു​ന്ന മേ​ശ ഉ​ൾ​പ്പെ​ടെ മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ മേ​ജ​റും ഭാ​ര്യ​യും വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ലെ മു​റി​യി​ലാ​ണ് ഉ​റ​ങ്ങി​യ​ത്.

വീ​ട്ടി​ൽ വേ​റെ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യ​ത്തു ത​ന്നെ മോ​ഷ്ടാ​ക്ക​ൾ വീ​ടി​ന​ക​ത്തു ക​യ​റി​യ​താ​യാ​ണ് സം​ശ​യി​ക്കു​ന്ന​ത്. വാ​ഴ​ക്കു​ളം പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ്‌ സ്ക്വാ​ഡും ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തും.

Related posts