ക​ണ്ണൂ​രി​ൽ പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം

ക​ണ്ണൂ​ർ: പ്ര​ണ​യം നി​ര​സി​ച്ച യു​വ​തി​യു​ടെ വീ​ടി​നു മു​ന്നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​മാ​യി പ​ല​വ​ട്ടം കാ​ത്തു നി​ന്നി​ട്ടും അ​നു​കൂ​ല മ​റു​പ​ടി കി​ട്ടാ​താ​യ​പ്പോ​ൾ യു​വാ​വ് പു​ല​ർ​ച്ചെ യു​വ​തി​യു​ടെ വീ​ടി​നു സ​മീ​പ​ത്ത് എ​ത്തി കൈ ​ഞ​ര​ന്പ് മു​റി​ക്കു​ക​യാ​യി​രു​ന്നു.

ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ന്ന യു​വാ​വി​നെ നാ​ട്ടു​കാ​ർ ആ​ദ്യം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

യു​വാ​വ് പെ​ൺ​കു​ട്ടി​യെ പ​തി​വാ​യി ശ​ല്യം ചെ​യ്തു​വെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. വ​ള​പ​ട്ട​ണം പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Related posts