ഭർത്താവിനെ ക​ഴു​ത്ത​റു​ത്ത് കൊന്ന കേ​സ്; ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത സുമതിയെ   പോലീസ് അറസ്റ്റു ചെയ്തു

നെ​യ്യാ​റ്റി​ന്‍​ക​ര : വ​യോ​ധി​ക​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഭാ​ര്യ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​നാ​വൂ​ര്‍ ഒ​ലി​പ്പു​റം കാ​വു​വി​ള വീ​ട്ടി​ല്‍ ജ്ഞാ​ന​ദാ​സ് എ​ന്ന ഗോ​പി (74) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഭാ​ര്യ സു​മ​തി (66) യെ ​മാ​രാ​യ​മു​ട്ടം സി.​ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് പ​ത്തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കി​ട​പ്പു​രോ​ഗി​യാ​യി ക​ഴി​ഞ്ഞ ഗോ​പി​യെ ഇ​ക്കാ​ല​മ​ത്ര​യും ശു​ശ്രൂ​ഷി​ച്ച​ത് സു​മ​തി​യാ​യി​രു​ന്നു.

ഭ​ര്‍​ത്താ​വി​ന്‍റെ അ​വ​സ്ഥ​യി​ല്‍ മ​നം​നൊ​ന്താ​ണ് താ​ന്‍ അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സു​മ​തി മൊ​ഴി ന​ല്‍​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കൃ​ത്യം നി​ര്‍​വ​ഹി​ച്ച് സു​മ​തി സ്വ​യം​ ആത്മഹ​ത്യ​യ്ക്കാ​യി വീ​ടി​നു സ​മീ​പ​ത്തെ കു​ള​ത്തി​ല്‍ ചാ​ടാ​ന്‍ പോ​യെ​ങ്കി​ലും ക​ര​യി​ല്‍ ബോ​ധ​ര​ഹി​ത​യാ​യി വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​മ​തി.

ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​തി​നു ശേ​ഷം പോ​ലീ​സ് സു​മ​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു ഉ​പ​യോ​ഗി​ച്ച ക​ത്തി നേ​ര​ത്തെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

Related posts

Leave a Comment