മനുഷ്യ മനസാക്ഷി മരവിച്ചോ? മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല! മകന്‍ അമ്മയെ കൊന്ന് ഹൃദയം പുറത്തെടുത്ത് ചമ്മന്തിയും കുരുമുളകും കൂട്ടി ഭക്ഷിച്ചു

അമ്മ മകനെ കൊല്ലുന്നു, മകന്‍ അമ്മയെ കൊല്ലുന്നു തുടങ്ങിയ വാര്‍ത്തകളൊക്കെയാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതാണ് ലോകമനസാക്ഷിയെത്തന്നെ ഞെട്ടിയ്ക്കുന്ന തരത്തിലുള്ള ഈ വാര്‍ത്ത. പണത്തെ ചൊല്ലിയുള്ള തര്‍ക്കം മൂത്തപ്പോള്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി ഹൃദയം പുറത്തെടുത്ത് ഭക്ഷിച്ചു. മഹാരാഷ്ട്രയിലെ കോലാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുനില്‍ കുച്ചാക്കുര്‍ണി എന്ന 35 കാരനാണ് അമ്മ യെലാവ(65)യെ ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

മദ്യത്തിന് അടിമയായ സുനില്‍ ജോലിക്ക് പോയിരുന്നില്ല. ഭാര്യയും മൂന്ന് മക്കളും മുംബൈയിലുള്ള അവരുടെ വീട്ടില്‍ പോയപ്പോഴായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ മദ്യം വാങ്ങുന്നതിനുള്ള പണം സുനില്‍ അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കാന്‍ യെലാവ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തര്‍ക്കമായി. കലിപൂണ്ട സുനില്‍ അടുക്കളയില്‍ നിന്നും കത്തിയുമായെത്തി അമ്മയെ കുത്തി വീഴ്ത്തുകയായിരുന്നു. മരിച്ച ശേഷം ഹൃദയം പുറത്തെടുത്ത് കുരുമുളക് പൊടിയും ചമ്മന്തിയും കൂട്ടി കഴിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട കൈകളുമായി സുനില്‍ പുറത്തേക്ക് പോയി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീടിനുള്ളില്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ യെലാവയെ കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയും പിന്നീട് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Related posts