ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ  90-ാമ​ത് വീ​ട് തെ​ങ്ങും​കാ​വ് സ്വ​ദേ​ശി  ഡോ​ള​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും

പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക ഡോ. ​എം എ​സ് സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​വ​ന ര​ഹി​ത​ര്‍​ക്കു പ​ണി​തു ന​ല്‍​കു​ന്ന 90-ാമ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി. ​കെ. നി​ര്‍​വ​ഹി​ച്ചു. തെ​ങ്ങും​കാ​വ് തോ​ണി​ക്കു​ഴി​യി​ല്‍ ഡോ​ള​മം ചെ​ല്ല​പ്പ​നും കു​ടും​ബ​ത്തി​നു​മാ​ണ് വീ​ടു ന​ല്‍​കി​യ​ത്.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളാ​ല്‍ ചി​കി​ല്‍​സ​യി​ലാ​യി​രു​ന്ന ചെ​ല്ല​പ്പ​ന്‍റെ ആ​ശു​പ​ത്രി ചി​ല​വു​ക​ള്‍​മൂ​ലം പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച തു​ക​കൊ​ണ്ട് വീ​ടു പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​റ്റാ​തെ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ലാ​സ്റ്റി​ക് ഷെ​ഡി​നു​ള്ളി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സു​ഹൃ​ത്താ​യ ജി​ഷ​യു​ടെ സ​ഹാ​യ​ത്താ​ലാ​ണ് വീ​ടു പൂ​ര്‍​ത്തീ​ക​രി​ച്ച് ന​ല്‍​കി​യ​ത്.

ച​ട​ങ്ങി​ല്‍ പ്ര​മാ​ടം ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ പീ​റ്റ​ര്‍, വാ​ര്‍​ഡം​ഗം കെ.​കെ. നെ​ഹൃ, ടി. ​ജെ. മാ​ത്യു, കെ. ​പി. ജ​യ​ലാ​ല്‍, വി​ഇ​ഒ അ​നീ​ഷ് കു​മാ​ര്‍, ര​ഞ്ജു​ഷാ സ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts