കേ​ര​ള​ത്തെ ഉ​ല്പാ​ദ​ക സം​സ്ഥാ​ന​മാ​ക്കി മാ​റ്റുമെന്ന്  മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ

ചാ​ത്ത​ന്നൂ​ർ: ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തെ പ​ച്ച​ക്ക​റി, പ​ഴം ഉ​ല്പാ​ദ​ക സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ന് വേ​ണ്ടി ജ​നു​വ​രി ഒ​ന്നു മു​ത​ൽ 470 ദി​വ​സം നീ​ണ്ടു നി​ല്ക്കു​ന്ന ജീ​വ​നി പ​ദ്ധ​തി ന​ട​പ്പാ​ക്കും.വെ​ള്ളാ​യ​ണി കാ​ർ​ഷി​ക കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ ചാ​ത്ത​ന്നൂ​രി​ൽ ന​ട​ത്തു​ന്ന ഗ്രാ​മ സ​ഹ​വാ​സ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ​ത്ത് ല​ക്ഷം പേ​രെ ആ​യി​ര​ത്തോ​ള​മു​ള്ള കൃ​ഷി ഓ​ഫീ​സു​ക​ൾ മു​ഖേ​ന കൃ​ഷി പ​ഠി​പ്പി​ക്കും. കൃ​ഷി എ​ന്താ​ണ്, എ​ന്തി​നാ​ണ് കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​ർ കൃ​ഷി​പാ​ഠ​ശാ​ല എ​ന്ന പ​ദ്ധ​തി മു​ഖേ​ന​യാ​ണ് കൃ​ഷി​പാ​ഠ​ശാ​ല ക്ലാ​സു​ക​ൾ ന​ട​ത്തു​ക.

പ​ച്ച​ക്ക​റി, പ​ഴം ഉ​ല്പാ​ദ​ന ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ർ​ഷി​ക കോ​ളേ​ജ് ഡീ​ൻ ഡോ.​എ.​അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ലൈ​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു മ​രാ​യ എം.​കെ.​ശ്രീ​കു​മാ​ർ, ടി.​ആ​ർ. ദി​പു, കെ.​ജോ​യി​ക്കു​ട്ടി, എ​സ്.​എം.​റം​സ റാ​വു​ത്ത​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​ര​വീ​ന്ദ്ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​ജ ഹ​രീ​ഷ്, ഗി​രി​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ജ, ഡോ.​കെ.​ജി. സം​ഗീ​ത, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി നൂ​ർ ലീ​ന ഇ​ൽ ഹാം ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി​വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ത്തി. ഘോ​ഷ​യാ​ത്ര​യ്ക്ക് ശേ​ഷം വി​ദ്യാ​ർ​ഥി​നി​ക​ൾ നൃ​ത്ത​ശി​ല്പം അ​വ​ത​രി​പ്പി​ച്ചു. ഗാ​നാ​ലാ​പ​ന​ങ്ങ​ളും ന​ട​ത്തി.

Related posts