ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വെ​ള്ള​ക്കെ​ട്ട് പ​രാ​തിയുമായി നാട്ടുകാർ ;  പ​ദ്ധ​തി പു​ന​ര​വ​ലോ​ക​നം ന​ട​ത്താ​മെന്ന  ഉറപ്പു നൽകി മന്ത്രി സുനിൽ കുമാർ

തൃ​ശൂ​ർ: കാ​ര്യാ​ട്ടു​ക​ര ഡി​വി​ഷ​നി​ൽ എ​ൽ​തു​രു​ത്ത് റോ​ഡി​ൽ മെ​ക്കാ​ഡം ടാ​റി​ടു​ന്ന​തി​ന്‍റേയും കാ​ന നി​ർ​മി​ക്കു​ന്ന​തി​ന്‍റേയും പ​ണി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ പ​രാ​തിപ്ര​ള​യം. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ച​തി​നുപി​റ​കേ കൗ​ണ്‍​സി​ല​ർ ലാ​ലി ജ​യിം​സാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ച​ത്.

പി​റ​കേ സ്ത്രീ​ക​ള​ട​ക്ക​മു​ള്ള നാ​ട്ടു​കാ​രും പ​രാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ചു. എ​ൽ​തു​രു​ത്ത് റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ നി​ർ​മി​ക്കു​ന്ന കാ​ന വ​സ​ന്ത്ന​ഗ​റി​ൽ അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. വ​സ​ന്ത് ന​ഗ​റി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​നു​ള്ള കാ​ന നി​ർ​മി​ക്കാ​ൻ റോ​ഡ​രി​കി​ൽ സ്ഥ​ല​സൗ​ക​ര്യ​മി​ല്ല. മ​റ്റി​ട​ങ്ങ​ളി​ലെ വെ​ള്ളം​കൂ​ടി ഒ​ഴു​കി​വ​ന്നാ​ൽ വ​സ​ന്ത് ന​ഗ​ർ, കോ​ച്ചാ​ട്ടി​ക്കു​ളം, ജോ​ർ​ദാ​ൻ​വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടാ​യി മാ​റും.

താ​ഴ്ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് നാ​ലുവ​ർ​ഷം മു​ന്പേ ഒ​ഴി​വാ​ക്കി​യ​താ​യി​രു​ന്നു. വീ​ണ്ടും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള നാ​ട്ടു​കാ​ർ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ പ​ദ്ധ​തി പു​ന​ര​വ​ലോ​ക​നം ന​ട​ത്താ​മെ​ന്നും ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, മു​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, അ​നൂ​പ് ഡേ​വി​സ് കാ​ട തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts