പോ​ൺ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ഭൂ​ത​കാ​ല​ത്തെക്കുറി​ച്ച് അ​യാ​ൾ ചോ​ദി​ച്ചത്‌ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ..! വേ​ദ​നി​പ്പി​ക്കു​ന്ന അ​നു​ഭ​വം പങ്കുവെച്ച് സണ്ണി ലിയോണ്‍

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നി​ൽനി​ന്നു നേ​രി​ട്ട ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച് ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ണ്‍.

അ​ഭി​മു​ഖം ചെ​യ്യാ​നെ​ത്തി​യ ആ​ളി​ൽനി​ന്നു ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി എ​ന്നും സ​ണ്ണി ലി​യോ​ണ്‍ പ​റ​യു​ന്നു.

ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തെക്കു​റി​ച്ചാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.​

“പോ​ൺ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന ഭൂ​ത​കാ​ല​ത്തെക്കുറി​ച്ച് അ​ശ്ലീ​ല​ച്ചു​വ​യോ​ടെ അ​യാ​ൾ ചോ​ദി​ച്ച കാ​ര്യ​ങ്ങ​ൾ എ​നി​ക്ക് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി.

ആ ​മു​റി​യി​ലു​ണ്ടാ​യി​രു​ന്ന ആ​രും അ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ എ​തി​ർ​ത്തി​ല്ല. എ​ന്നെ​ക്കു​റി​ച്ചു​ള്ള മു​ൻ​ ധാ​ര​ണ​യി​ൽ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു അ​യാ​ളു​ടെ ചോ​ദ്യം.

അ​ഭി​മു​ഖം ന​ട​ക്കു​ന്ന മു​റി​യി​ൽ നി​ര​വ​ധി പേ​ർ കാ​ഴ്ച​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​രും അ​യാ​ളു​ടെ വാ​ക്കു​ക​ളെ ചോ​ദ്യം ചെ​യ്തി​ല്ല.

അ​ത് നി​ർ​ത്താ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ആ​രും എ​ന്നെ സ​ഹാ​യി​ച്ചി​ല്ല. ഇ​ത്ത​രം അ​നീ​തി​ക​ൾ നേ​രി​ടേ​ണ്ടിവ​രു​മ്പോ​ള്‍ കൂ​ടെ​യു​ള്ള​വ​ര്‍ മൗ​നം പാ​ലി​ക്കു​ന്ന​ത് എ​ത്ര വ​ലി​യ ആ​ഘാ​ത​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക?

എ​ന്നെ അ​ത് മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ച്ചു. എ​നി​ക്കു​ണ്ടാ​യ ഈ ​മോ​ശം അ​നു​ഭ​വം സാ​ര​മാ​യി ബാ​ധി​ച്ചു.

അ​തു​ണ്ടാ​ക്കി​യ മാ​ന​സി​കാ​ഘാ​ത​ത്തി​ൽനി​ന്നു പു​റ​ത്തുക​ട​ക്കാ​ൻ എ​നി​ക്ക് കു​റ​ച്ചുനാ​ളു​ക​ള്‍ വേ​ണ്ടി​വ​ന്നു.”- സണ്ണി പറയുന്നു.

എ​ന്നാ​ൽ താ​ന്‍ ആ ​അ​ഭി​മു​ഖ​ത്തി​ൽനി​ന്ന് ഇ​റ​ങ്ങി​പ്പോ​യി​ല്ലെന്നും സ​ണ്ണി ലി​യോ​ൺ പ​റ​ഞ്ഞു.

Related posts

Leave a Comment