വിപണിയില്‍ മുട്ട പൊള്ളുന്നു! കോഴിമുട്ട വില 6.50ത്തില്‍ എത്തി; താറാവ് മുട്ട പത്തുരൂപയും; അനുബന്ധസാധനങ്ങള്‍ക്ക് വിലകുതിക്കുന്നു

സ്വ​ന്തം ലേ​ഖ​ക​ൻ

കോ​ഴി​ക്കോ​ട്: കോ​ഴി​മു​ട്ട വി​ല സ​ർ​വ​കാ​ല റെ​ക്കോ​ർ​ഡി​ലേ​ക്ക്.​ മു​ന്പ് 4.60 വി​ല​യു​ണ്ടാ​യി​രു​ന്ന മു​ട്ട ഒ​ന്നി​ന് ശ​നി​യാ​ഴ്ച വി​റ്റ​ത് 6.50 രൂ​പ​യ്ക്ക്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് 6.80- ഏഴ് രൂ​പ​വ​രെ എ​ത്തി. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും വി​ല​യ്ക്ക് കോ​ഴി​മു​ട്ട​വി​ൽ​ക്കു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് പാ​ള​യ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.​

ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ല്ല്, ആ​ന്ധ്ര​യി​ലെ വി​ജ​യ​വാ​ഡ എ​ന്നി​വ​യാ​ണ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ധാ​ന മു​ട്ട വി​പ​ണി. ഇ​വി​ടെ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് മു​ട്ട ലോ​ഡു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണം. ഉ​ത്ത​രേ​ന്ത്യ​യി​ലെ കൊ​ടും​ത​ണു​പ്പി​ൽ കോ​ഴി ഫാ​മു​ക​ളി​ൽ മു​ട്ട ഉ​ത്പാദ​നം കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മു​ട്ട​വി​പ​ണി​യി​ൽ​നി​ന്ന് ഡ​ൽ​ഹി, മും​ബൈ, യു​പി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ലോ​ഡു​ക​ൾ പോ​കു​ന്ന​തു​മാ​ണ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള ലോ​ഡ് വ​ര​വ് കു​റ​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

താ​റാ​വ്മു​ട്ട​യു​ടെ വി​ല​യി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച​മു​ന്പ് എ​ട്ട് രൂ​പ​യ്ക്ക് വി​ൽ​പ്പ​ന ന​ട​ന്നി​രു​ന്ന മു​ട്ട​യ്ക്ക് ഇ​പ്പോ​ൾ 10 രൂ​പ​യി​ലെ​ത്തി. പ്ര​ധാ​ന താ​റാ​വ്മു​ട്ട വി​പ​ണ​ന കേ​ന്ദ്ര​മാ​യ ചെ​ന്നൈ​യി​ൽ മാ​സ​ങ്ങ​ൾ​ക്കു​മു​ന്പു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം ഉത്പാദ​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. മു​ട്ട വി​ല കൂ​ടി​യ​തോ​ടെ ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ​ക്കും വി​ല ഉ​യ​രു​ന്നു​ണ്ട്. ലെ​ഗോ​ണ്‍ കോ​ഴി​യി​റ​ച്ചി​ക്കും വി​പ​ണി​യി​ൽ ക്ഷാ​മ​മു​ണ്ട്. ഫാ​മു​ക​ളി​ൽ​നി​ന്ന് ലെ​ഗോ​ണ്‍ കോ​ഴി​ക​ളെ ഇ​റ​ച്ചി​ക്കാ​യി ന​ൽ​കു​ന്നി​ല്ല.​വി​ല​ക്ക​യ​റ്റം ചെ​റി​യ മു​ട്ട വി​പ​ണി​യെ​യും ബാ​ധി​ച്ചു. ഇ​തോ​ടെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മു​ട്ട വി​ത​ര​ണ​ത്തെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​മേ​റി.

Related posts