എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​ത്; ഉ​ദ്ദേ​ശി​ച്ച​ത് ശ​ബ​രി​മ​ല​യി​ലെ ശ​ല്യ​ക്കാ​രെ..! സു​രേ​ഷ് ഗോ​പി പറയുന്നു…

ത​ന്‍റെ പ്ര​സം​ഗ​മെ​ന്ന പേ​രി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത് എ​ഡി​റ്റ് ചെ​യ്ത വി​ഡി​യോ ആ​ണെ​ന്നു സു​രേ​ഷ് ഗോ​പി.

നി​രീ​ശ്വ​ര വാ​ദി​ക​ളോ​ട് അ​നാ​ദ​ര​വി​ല്ലെ​ന്നും ശ​ബ​രി​മ​ല​യി​ലെ ശ​ല്യ​ക്കാ​രെ​യും ത​ന്‍റെ മ​ത​ത്തി​ന് എ​തി​രെ നി​ല്‍​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് പ്ര​സം​ഗ​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

അ​വി​ശ്വാ​സി​ക​ളോ​ടു ത​നി​ക്കു സ്നേ​ഹ​മി​ല്ലെ​ന്നും വി​ശ്വാ​സി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു നേ​രെ വ​രു​ന്ന​വ​രു​ടെ സ​ർ​വ​നാ​ശ​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​യു​ന്ന വി​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.

അ​ടു​ത്തി​ടെ ന​ട​ത്തി​യ എ​ന്‍റെ പ്ര​സം​ഗ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു വി​ഡി​യോ ക്ലി​പ് പ്ര​ച​രി​ക്കു​ന്ന​ത് ക​ണ്ടു. എ​ന്നാ​ല്‍ അ​ത് എ​ഡി​റ്റ് ചെ​യ്ത​താ​ണ്. ഈ ​പ്ര​ശ്‌​ന​ത്തെ പ​റ്റി അ​റി​ഞ്ഞ​യു​ട​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നു തോ​ന്നി.

അ​വി​ശ്വാ​സി​ക​ളു​ടെ​യോ നി​രീ​ശ്വ​ര​വാ​ദി​ക​ളു​ടെ​യോ മൂ​ല്യ​വ​ത്താ​യ​തും വി​വേ​ക​പൂ​ര്‍​ണ​വു​മാ​യ ചി​ന്ത​ക​ളെ ഞാ​ന്‍ അ​നാ​ദ​രി​ക്കു​ന്നി​ല്ല, അ​ത് ഞാ​ന്‍ ഒ​രി​ക്ക​ലും ചെ​യ്യി​ല്ല.

ഞാ​ന്‍ അ​വ​രെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​ട്ടി​ല്ല. എ​ന്‍റെ ആ​ശ​യം വ​ഴി​തി​രി​ച്ചു​വി​ടാ​നു​ള്ള ചി​ല​രു​ടെ വി​ഷം കലർന്ന ആ​ഗ്ര​ഹം ന​ട​ത്താ​നാ​യി ആ ​പ്ര​സം​ഗ​ത്തെ ക​ഷ​ണ​ങ്ങ​ളാ​ക്കി മു​റി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള എ​ന്‍റെ മ​ത​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​ന് ത​ട​സം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​പ്പ​റ്റി​യാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്.

രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലോ മ​റ്റു മ​ത​ങ്ങ​ളു​ടെ പേ​രി​ലോ ആ​രെ​ങ്കി​ലും നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ചാ​ല്‍ അ​വ​രു​ടെ നാ​ശ​ത്തി​നാ​യി ഞാ​ന്‍ പ്രാ​ർ​ഥി​ക്കും.

ശ​ബ​രി​മ​ല​യി​ല്‍ വ​ന്ന ശ​ല്യ​ക്കാ​രെ​യും എ​ന്‍റെ മ​ത​പ​ര​മാ​യ അ​വ​കാ​ശ​ത്തി​ന് എ​തി​രാ​യി വ​ന്ന എ​ല്ലാ രാ​ഷ്ട്രീ​യ ശ​ക്തി​ക​ളെ​യു​മാ​ണ് ഞാ​ന്‍ ഉ​ദ്ദേ​ശി​ച്ച​ത്. അ​തു മാ​ത്ര​മാ​യി​രു​ന്നു എ​ന്‍റെ ഉ​ദ്ദേ​ശ്യ​വും ഉ​ള്ള​ട​ക്ക​വും.

രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ള്‍​ക്കാ​യി, ത​ന്‍റെ രാ​ഷ്ട്രീ​യം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ ഒ​രാ​ളെ​യും അ​നു​വ​ദി​ക്ക​രു​ത്, ഞാ​ന്‍ അ​തി​നെ പൂ​ര്‍​ണ​മാ​യും എ​തി​ര്‍​ക്കു​ന്നു.

എ​ന്‍റെ ഉ​ദ്ദേ​ശ്യം ഞാ​ന്‍ പ​റ​യ​ട്ടെ, ആ​രും അ​ത് വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ട​തി​ല്ല. ഇ​ത് പ​റ​യു​മ്പോ​ള്‍ എ​നി​ക്ക് അ​തി​ല്‍ രാ​ഷ്ട്രീ​യ ഉ​ദ്ദേ​ശ്യ​ങ്ങ​ളി​ല്ലാ​യി​രു​ന്നു. അ​ങ്ങ​നെ ഒ​രി​ക്ക​ലും ചെ​യ്യി​ല്ല. സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related posts

Leave a Comment