19.6 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി വെട്ടിപ്പ്; സു​രേ​ഷ് ഗോ​പി എം​പി​ക്കെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം

തി​രു​വ​ന​ന്ത​പു​രം: ന​ട​നും ബി​ജെ​പി നേ​താ​വും രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം. മോ​ട്ടോ​ർ​വാ​ഹ​ന നി​യ​മ​ത്തി​ലെ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കു​റ്റ​പ​ത്രം. ര​ണ്ട് ആ​ഡം​ബ​ര കാ​റു​ക​ളു​ടെ നി​കു​തി വെ​ട്ടി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ വി​ലാ​സ​മു​ണ്ടാ​ക്കി വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്നാ​ണ് കേ​സ്.

ഇ​തി​ലൂ​ടെ 19.6 ല​ക്ഷം രൂ​പ​യു​ടെ നി​കു​തി സു​രേ​ഷ് ഗോ​പി എം​പി വെ​ട്ടി​ച്ചു​വെ​ന്നാ​ണ് ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. കേ​സി​ൽ എം​പി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി അ​നു​മ​തി ന​ൽ​കി. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ന​ടി അ​മ​ല പോ​ളി​നും ഫ​ഹ​ദ് ഫാ​സി​ലി​നും എ​തി​രാ​യ കേ​സു​ക​ൾ ക്രൈം ​ബ്രാ​ഞ്ച് നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

Related posts