ഐഎസ്; ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി സ്ഥി​രീ​ക​രി​ച്ചു; കീ​ഴ​ട​ങ്ങി​യ​ത് മ​ല​യാ​ളി യു​വ​തിയായ ആ​യി​ഷ എ​ന്ന സോ​ണി സെ​ബാ​സ്റ്റ്യ​നെന്ന്

കാ​സ​ർ​ഗോ​ഡ്: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്ന മ​ല​യാ​ളി യു​വ​തി കീ​ഴ​ട​ങ്ങി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം വൈ​റ്റി​ല സ്വ​ദേ​ശി​നി​യും തൃ​ക്ക​രി​പ്പൂ​ർ ഉ​ടു​മ്പു​ന്ത​ല സ്വ​ദേ​ശി അ​ബ്ദു​ൽ റാ​ഷി​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ ആ​യി​ഷ എ​ന്ന സോ​ണി സെ​ബാ​സ്റ്റ്യ​നാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​ണ് കീ​ഴ​ട​ങ്ങി​യ​വ​രി​ൽ സോ​ണി സെ​ബാ​സ്റ്റ്യ​ൻ എ​ന്ന ആ​യി​ഷ ഉ​ണ്ടെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ തി​രി​കെ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യും എ​ൻ​ഐ​എ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.കീ​ഴ​ട​ങ്ങി​യ​വ​ർ​ക്കി​ട​യി​ൽ സോ​ണി​യ​യും കു​ട്ടി​യും ഇ​രി​ക്കു​ന്ന ചി​ത്രം നേ​ര​ത്തെ ബ​ന്ധു​ക്ക​ൾ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

Related posts