കൊ​ട്ടാ​ര​ക്ക​ര വ​ഴി ഏ​റ്റു​മാ​നൂ​രി​ലേ​ക്ക്… പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞ അ​ടു​ത്ത വി​സ്മ​യം സു​രേ​ഷ് കു​റു​പ്പോ? കോ​ട്ട​യ​ത്തേ​ക്ക് ഉ​റ്റു​നോ​ക്കി രാ​ഷ്ട്രീ​യ കേ​ര​ളം

കോ​ട്ട​യം: കൊ​ട്ടാ​ര​ക്ക​ര മു​ൻ എം​എ​ൽ​എ​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ പി. ​ഐ​ഷാ​പോ​റ്റി കോ​ൺ​ഗ്ര​സി​ലേ​ക്ക് എ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞ അ​ടു​ത്ത വി​സ്മ​യം ഏ​താ​ണെ​ന്ന ച​ർ​ച്ച​യാ​ണ് രാ​ഷ്ട്രീ​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

നി​ല​വി​ൽ സി​പി​എ​മ്മു​മാ​യി അ​ക​ൽ​ച്ച പാ​ലി​ക്കു​ന്ന കോ​ട്ട​യ​ത്തു നി​ന്നു​ള്ള മു​തി​ർ​ന്ന നേ​താ​വ് കെ.​സു​രേ​ഷ്കു​റു​പ്പി​ന്‍റെ പേ​ര് പ​ല കോ​ണു​ക​ളി​ലും അ​ടു​ത്ത വി​സ്മ​യ​മാ​യി ഉ​യ​ർ​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്നും സ്വ​യം ഒ​ഴി​ഞ്ഞ സു​രേ​ഷ്കു​റു​പ്പ് കു​റ​ച്ചു​കാ​ല​മാ​യി സി​പി​എം വേ​ദി​ക​ളി​ൽ സ​ജീ​വ​മ​ല്ല.

സു​രേ​ഷ്കു​റു​പ്പും സി​പി​എ​മ്മും ര​ണ്ട് വ​ഴി​ക്കാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ നേ​ര​ത്തെ ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​വ​ർ​ത്ത​ന പ​രി​ച​യം കു​റ​ഞ്ഞ ത​ന്നേ​ക്കാ​ൾ ജൂ​നി​യ​റാ​യ നേ​താ​ക്ക​ളെ മേ​ൽ ക​മ്മി​റ്റി​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ച്ച​പ്പോ​ഴും ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​ൽ അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി ത​ന്നെ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലേ​ക്ക് പാ​ർ​ട്ടി പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് സു​രേ​ഷ്കു​റു​പ്പ് കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ തു​ട​രാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​തും പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​തും.

പു​തി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​രേ​ഷ്കു​റു​പ്പ് ക​ളം​മാ​റ്റി ച​വി​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ദ്ദേ​ഹ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ കോ​ട്ട​യം ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യോ സം​സ്ഥാ​ന നേ​തൃ​ത്വ​മോ ത​യാ​റാ​കു​ന്നി​ല്ല. അ​തേ​സ​മ​യം ജി​ല്ല​യി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം ത​ള്ളി​ക്ക​ള​യു​ന്നു​മി​ല്ല.

സി​പി​എം ടി​ക്ക​റ്റി​ൽ ലോ​ക്സ​ഭ​യി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ദ്ദേ​ഹം എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ദ​വി​യും വ​ഹി​ച്ചി​ട്ടു​ണ്ട്. 2011-16 കാ​ല‍​യ​ള​വി​ൽ ഏ​റ്റു​മാ​നൂ​രി​ലെ പ്ര​തി​നി​ധീ​ക​രി​ച്ചാ​ണ് നി​യ​മ​സ​ഭാം​ഗ​മാ​യ​ത്.

Related posts

Leave a Comment