‘കേ​ര​ള​ത്തി​ൽ എ​യിം​സ് വ​രും, അ​ത് ഞാ​ൻ ന​ൽ​കി​യ വാ​ക്കാ​ണ്, ത​റ​ക്ക​ല്ലെ​ങ്കി​ലും ഇ​ടാ​തെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ വ​രി​ല്ല’: സു​രേ​ഷ് ഗോ​പി

ക​ണ്ണൂ​ർ: കേ​ര​ള​ത്തി​ൽ എ​യിം​സ് വ​രു​മെ​ന്നും അ​ത് താ​ൻ ന​ൽ​കി​യ വാ​ക്കാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. എ​യിം​സി​ന് ത​റ​ക്ക​ല്ലെ​ങ്കി​ലും ഇ​ടാ​തെ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചോ​ദി​ക്കാ​ൻ താ​ൻ വ​രി​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

ജെ​പി ന​ദ്ദ ന​ൽ​കി​യ ഉ​റ​പ്പു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച​ത് മു​ൻ​ഗ​ണ​ന​യെ കു​റി​ച്ചാ​ണ്. അ​തി​ന് ഹൈ​ക്കോ​ട​തി മ​റു​പ​ടി​യും ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട​തി ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് നി​ൽ​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ൽ എ​യിം​സ് സ്ഥാ​പി​ക്കാ​നു​ള്ള അ​ഞ്ച് സ്ഥ​ല​ങ്ങ​ളു​ടെ പ്ര​പ്പോ​സ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും ന​ൽ​കി​യി​ട്ടി​ല്ല. അ​ത് ന​ൽ​കു​ന്ന മു​റ​യ്ക്ക് ഉ​ചി​ത​മാ​യ സ​മ​യ​ത്ത് കേ​ന്ദ്രം എ​യിം​സ് കേ​ര​ള​ത്തി​ന് ന​ൽ​കും. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​രി​ലെ ഭൂ​മി ഉ​ൾ​പ്പെ​ടെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ സ​മ​യം, കേ​ര​ള​ത്തി​ല്‍ എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​ത് മു​ന്‍​ഗ​ണ​ന​യി​ല്ലെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ൽ അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രോ​ഗ്യ​രം​ഗം മോ​ശ​മാ​യ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്നും കേ​ര​ളം ആ​രോ​ഗ്യ​രം​ഗ​ത്ത് മു​ന്നി​ലാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. എ​യിം​സ് അ​നു​വ​ദി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്.

Related posts

Leave a Comment