വാക്കാണ് ഏറ്റവും വലിയ സത്യം: കേരളപ്പിറവി ദിനത്തിൽ നൽകിയ വാക്ക് പാലിച്ച് സുരേഷ് ഗോപി; ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് 12 ലക്ഷം കൈമാറി

തൃ​ശൂ​ര്‍: ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​രേ​ഷ്‌​ഗോ​പി 12 ല​ക്ഷം ന​ല്‍​കി. നെ​ട്ടി​ശേ​രി​യി​ലെ വീ​ട്ടി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ ധ​ന​സ​ഹാ​യം കൈ​മാ​റി. ക​ഴി​ഞ്ഞ ന​വം​ബ​റി​ലെ കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ല്‍ താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’-​യു​ടെ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ്ര​തീ​ക്ഷ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പ​ത്ത് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സി​ന് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ധ​ന​സ​ഹാ​യം ന​ല്‍​കാ​മെ​ന്ന് സു​രേ​ഷ്‌​ഗോ​പി വാ​ക്ക് ന​ൽ​കി​യി​രു​ന്നു.

അ​ദ്രി​ജ, റെ​ന, അ​ഭി​രാ​മി, വീ​ന​സ് പോ​ള്‍, പ്രീ​തി, ശ്രാ​വ​ന്തി​ക, മി​ഖ, ടീ​ന എ​ല്‍​സ, ഗോ​പി​ക, അ​നീ​ഷ എ​ന്നീ പ​ത്ത് പേ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്. ഇ​ട​പ്പ​ള്ളി അ​മൃ​ത ആ​ശു​പ​ത്രി​യി​ലാ​ണ് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

1,20,000 രൂ​പ​യാ​ണ് ഒ​രാ​ളു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്ക് വേ​ണ്ടു​ന്ന ചെ​ല​വ്. പി​ന്നീ​ട് സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള പ​ണം തി​രി​ച്ചു​കി​ട്ടും. ചി​ല​പ്പോ​ള്‍ പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തി​ന് ഒ​രു വ​ര്‍​ഷ​മെ​ങ്കി​ലും കാ​ല​താ​മ​സം എ​ടു​ക്കും. പ​ണം തി​രി​ച്ചു​കി​ട്ടു​ന്ന​തു പ്ര​കാ​രം അ​ടു​ത്ത പ​ത്തു​പേ​ര്‍​ക്ക് ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ ന​ട​ത്താം. പ​ണം ത​നി​ക്ക് തി​രി​ച്ചു ത​രേ​ണ്ട​തി​ല്ല​ന്ന് സു​രേ​ഷ്‌​ഗോ​പി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment