അയ്യപ്പനും കോശിയുമാകാൻ സൂര്യയും കാർത്തിയും

പൃ​ഥ്വി​രാ​ജും ബി​ജു മേ​നോ​നും ത​ക​ർ​ത്ത​ഭി​ന​യി​ച്ച് മ​ല​യാ​ള​ത്തി​ൽ വ​ന്പ​ൻ ഹി​റ്റാ​യി മാ​റി​യ ചി​ത്ര​മാ​ണ് അ​യ്യ​പ്പ​നും കോ​ശി​യും. സ​ച്ചി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ മ​റ്റു ഭാ​ഷ​ക​ളി​ലേ​ക്കും റി​മേ​ക്ക് ചെ​യ്യു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ളാ​ണ് വ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. തെ​ലു​ങ്കി​ൽ ര​വി തേ​ജ​യും റാ​ണ ദ​ഗു​ബ​തി​യും അ​യ്യ​പ്പ​നും കോ​ശി​യു​മാ​യെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഹി​ന്ദി​യി​ൽ ചി​ത്രം നി​ർ​മി​ക്കാ​നു​ള്ള അ​വ​കാ​ശം ജോ​ൺ ഏ​ബ്ര​ഹാം നേ​ടി​യി​രി​ക്കു​ക​യാ​ണ്. ജോ​ണി​ന്‍റെ ജെ​എ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ് ചി​ത്രം നി​ർ​മി​ക്കും. അ​തേ​സ​മ​യം ഹി​ന്ദി റീ​മേ​ക്കി​ൽ ആ​രൊ​ക്കെ​യാ​ണ് അ​ഭി​ന​യി​ക്കു​ക​യെ​ന്ന വി​വ​രം അ​റി​വാ​യി​ട്ടി​ല്ല. ഇ​പ്പോ​ൾ അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പി​നെ കു​റി​ച്ചാ​ണ് വാ​ർ​ത്തക​ൾ.

സൂ​പ്പ​ർ​താ​ര​ങ്ങ​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ സൂ​ര്യ​യും കാ​ർ​ത്തി​യും ത​മി​ഴ് പ​തി​പ്പി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് . മ​ല​യാ​ള​ത്തി​ൽ ബി​ജു മേ​നോ​ൻ അ​വ​ത​രി​പ്പി​ച്ച അ​യ്യ​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​മി​ഴി​ൽ സൂ​ര്യ​യും പൃ​ഥ്വി​രാ​ജ് അ​ഭി​ന​യി​ച്ച കോ​ശി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ കാ​ർ​ത്തി​യും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ‌.

സൂ​ര​രൈ പോ​ട്രു ആ​ണ് സൂ​ര്യ​യു​ടേ​താ​യി ഇ​നി തി​റ്റ​റു​ക​ളി​ലെ​ത്താ​നു​ള്ള ചി​ത്രം. കാ​ർ​ത്തി നാ​യ​ക​നാ​യി ഏ​റ്റ​വും ഒ​ടു​വി​ൽ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ കൈ​ദി വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.

Related posts

Leave a Comment