ഇ​വി​ടെ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല ! കാ​ര്യ​ങ്ങ​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞ് നാ​ലു വ​ര്‍​ഷം ക​ഴി​ഞ്ഞ് മീ ​ടു എ​ന്ന് പ​റ​ഞ്ഞ് വ​രു​ന്ന​തി​നോ​ട് യോ​ജി​ക്കു​ന്നി​ല്ലെ​ന്ന് സ്വാ​സി​ക…

മ​ല​യാ​ള സി​നി​മ സു​ര​ക്ഷി​ത​ത്വ​മു​ള്ള മേ​ഖ​ല​യാ​ണെ​ന്ന് ന​ടി സ്വാ​സി​ക വി​ജ​യ്. നോ ​പ​റ​യേ​ണ്ട​യി​ട​ത്ത് ന​മ്മ​ള്‍ നോ ​പ​റ​ഞ്ഞാ​ല്‍ പി​ന്നെ ആ​രും ന​മ്മു​ടെ അ​ടു​ത്ത് വ​ന്ന് ഒ​ന്നും ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും സ്വാ​സി​ക വ്യ​ക്ത​മാ​ക്കി.

ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു സ്വാ​സി​ക​യു​ടെ തു​റ​ന്നു പ​റ​ച്ചി​ല്‍. ഈ ​ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു​പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല.

ഒ​രു മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യാ​ല്‍ ഡ​ബ്ല്യു​സി​സി പോ​ലു​ള്ള​വ​രെ സ​മീ​പി​ക്കാ​തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലോ വ​നി​താ ക​മ്മീ​ഷ​നി​ലോ പോ​യി പ​രാ​തി​പ്പെ​ട്ടു കൂ​ടെ​യെ​ന്നും സ്വാ​സി​ക ചോ​ദി​ക്കു​ന്നു.

ഏ​തെ​ങ്കി​ലും ഒ​രു സി​നി​മ സെ​റ്റി​ല്‍​നി​ന്ന് എ​നി​ക്ക് മോ​ശ​മാ​യി ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ അ​പ്പോ​ള്‍​ത്ത​ന്നെ അ​വി​ടെ നി​ന്ന് പ്ര​തി​ക​രി​ച്ച്, ഈ ​ജോ​ലി വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി വ​രു​ക​യാ​ണ് ചെ​യ്യു​ക.

ന​മ്മ​ള്‍ സ്ത്രീ​ക​ള്‍ അ​താ​ണ് ആ​ദ്യം പ​ഠി​പ്പി​ച്ചു കൊ​ടു​ക്കേ​ണ്ട​ത്. അ​താ​ണ് ന​മ്മ​ള്‍ ആ​ര്‍​ജി​ക്കേ​ണ്ട​തെ​ന്നും സ്വാ​സി​ക പ​റ​ഞ്ഞു.

ന​മു​ക്ക് നോ ​എ​ന്ന് പ​റ​യേ​ണ്ട സ്ഥ​ല​ത്ത് നോ ​പ​റ​യു​ക​ത​ന്നെ ചെ​യ്യ​ണം. ബു​ദ്ധി​മു​ട്ടു​ക​ളെ​ല്ലാം സ​ഹി​ച്ച് ഒ​രു സി​നി​മ ചെ​യ്യു​ക​യും നാ​ല് വ​ര്‍​ഷം ക​ഴി​ഞ്ഞ് മീ ​ടു എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വ​രു​ന്ന​തി​നോ​ട് ലോ​ജി​ക്ക് തോ​ന്നു​ന്നി​ല്ല.

വേ​റൊ​രു സ്ഥ​ല​ത്ത് അ​വ​സ​രം വ​രും എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​വി​ടെ നി​ന്നി​റ​ങ്ങി​പ്പോ​രു​ക​യാ​ണ് വേ​ണ്ട​ത്.

ഡ​ബ്ല്യു​സി​സി എ​ന്ന സം​ഘ​ട​ന മ​ല​യാ​ള സി​നി​മ​യി​ല്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന ചോ​ദി​ച്ചാ​ല്‍, അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം എ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി എ​നി​ക്ക് അ​റി​യി​ല്ലെ​ന്നേ പ​റ​യാ​ന്‍ ക​ഴി​യൂ.

ഇ​പ്പോ​ള്‍ ഡ​ബ്ല്യു​സി​സി ആ​യി​ക്കോ​ട്ടെ, ഏ​ത് സ്ഥ​ല​ത്താ​യാ​ലും ന​മ്മ​ള്‍ ഒ​രു പ​രാ​തി​യു​മാ​യി ചെ​ന്നെ​ന്ന് ക​രു​തു​ക, ആ ​പ​രാ​തി കൊ​ണ്ടു​ചെ​ന്നാ​ല്‍ ഉ​ട​നെ ത​ന്നെ നീ​തി ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്നും സ്വാ​സി​ക ചോ​ദി​ച്ചു.

അ​ത്ര​യും സു​ര​ക്ഷി​ത​മാ​യ ഒ​രു ഇ​ന്‍​ഡ​സ്ട്രി ത​ന്നെ​യാ​ണ് സി​നി​മാ ഇ​ന്‍​ഡ​സ്ട്രി. ഇ​വി​ടെ ആ​രും ആ​രെ​യും പി​ടി​ച്ചു​കൊ​ണ്ടു പോ​യി റേ​പ്പ് ചെ​യ്യു​ന്നി​ല്ല.

ന​മു​ക്ക് ന​മ്മു​ടെ ര​ക്ഷി​താ​ക്ക​ളെ കൊ​ണ്ടു പോ​കാം, അ​സി​സ്റ്റ​ന്റ്‌​സി​നെ കൊ​ണ്ടു പോ​കാം, ആ​രെ വേ​ണ​മെ​ങ്കി​ലും കൊ​ണ്ടു​പോ​കാം. ഇ​തി​നൊ​ക്കെ​യു​ള്ള ഒ​രു ഫ്രീ​ഡം ത​രു​ന്നു​ണ്ട്.

ഇ​ത്ര​യും സു​ര​ക്ഷി​ത​മാ​യ ഫീ​ല്‍​ഡി​ല്‍ നി​ന്നു കൊ​ണ്ടാ​ണ് ചി​ല​ര്‍ ഇ​തു​പോ​ലെ പ​റ​യു​ന്ന​ത്. ആ ​സ​മ​യ​ത്ത് പ്ര​തി​ക​രി​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ക്കു​ന്ന​ത്.

ന​മ്മ​ള്‍ ലോ​ക്ക് ചെ​യ്ത റൂം ​ന​മ്മ​ള്‍ ത​ന്നെ തു​റ​ന്നു​കൊ​ടു​ക്കാ​തെ ഒ​രാ​ളും അ​ക​ത്തേ​ക്ക് വ​രി​ല്ല. ഞാ​ന്‍ ലോ​ക്ക് ചെ​യ്ത റൂം ​രാ​വി​ലെ മാ​ത്ര​മേ തു​റ​ക്കൂ.

അ​സ​മ​യ​ത്ത് വ​ന്ന് ഒ​രാ​ള്‍ വാ​തി​ലി​ല്‍ മു​ട്ടി​യാ​ല്‍ ന​മ്മ​ള്‍ എ​ന്തി​നാ​ണ് തു​റ​ന്നു കൊ​ടു​ക്കു​ന്ന​ത്. അ​വ​ര്‍​ക്ക് സം​സാ​രി​ക്കാ​നും ക​ള്ളു കു​ടി​ക്കാ​നും എ​ന്തി​നാ​ണ് ന​മ്മ​ളൊ​രു സ്ഥ​ലം ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​തെ​ന്നും സ്വാ​സി​ക ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment