സ്വിഗ്ഗിയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയും പകൽ സമയത്ത് കോളേജിൽ പഠിക്കുകയും ചെയ്യുന്ന സൗരവ് ഭരദ്വാജിന്റെ ഹൃദയസ്പർശിയായ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
താൻ നാല് മാസമായി ഒരു ഫുഡ് ഡെലിവറി ആപ്പിൽ ജോലി ചെയ്യുകയാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 11 വരെ ഓർഡറുകൾ ലഭിക്കുമ്പോൾ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതായും ഭരദ്വാജ് പങ്കുവെച്ചു.
ഐഎഎസ് ഉദ്യോഗസ്ഥനാകുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്നും മറ്റ് സർക്കാർ പരീക്ഷകൾക്കും തയ്യാറെടുക്കുകയാണെന്നും ഭരദ്വാജ് വെളിപ്പെടുത്തി. ഭരദ്വാജിന്റെ അച്ഛൻ ഫോട്ടോഗ്രാഫറും അമ്മ ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയുമാണ്. സ്വിഗ്ഗിയിൽ ജോലി ചെയ്യുന്നതിലൂടെ ശമ്പളത്തിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങി കുടുംബത്തെ പോറ്റാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
താൻ ഹിന്ദുവാണെന്നും എന്നാൽ സിഖ് വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തലപ്പാവ് ധരിക്കുന്നതെന്നും ഭരദ്വാജ് പറഞ്ഞു. ഭരദ്വാജിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് കമന്റിട്ടത്.
https://twitter.com/i/status/1731692525570642070
